---
title: "'നീതി'യിൽ നിന്ന് പടിയിറങ്ങി എ എൻ ഷംസീർ; തലശ്ശേരിയിലേക്ക് യാത്രയായത് പ്രിയ സഖാവ് കോടിയേരിയുടെ ചിത്രങ്ങളുമായി"
english_title: "Content Highlights:- Kerala Assembly Speaker A N Shamseer resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360672/content-highlights-kerala-assembly-speaker-a-n-shamseer-resigns"
published_at: "2026-05-20T18:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0db7abb1dce_SHAMASEER.jpg"
keywords: ["Kerala Assembly Speaker", "A N Shamseer", "Kodiyeri Balakrishnan", "Latest News"]
---

# 'നീതി'യിൽ നിന്ന് പടിയിറങ്ങി എ എൻ ഷംസീർ; തലശ്ശേരിയിലേക്ക് യാത്രയായത് പ്രിയ സഖാവ് കോടിയേരിയുടെ ചിത്രങ്ങളുമായി

> **Lead Summary:** **തിരുവനന്തപുരം: ** കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു. ഔദ്യോഗിക വസതിയായ 'നീതി'യിൽ നിന്നും മടങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്.

## Article Content

**തിരുവനന്തപുരം: ** കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു. ഔദ്യോഗിക വസതിയായ 'നീതി'യിൽ നിന്നും മടങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്.

പദവിയൊഴിയുന്നതിനോട് അനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും ‘നീതി’ സാക്ഷിയായി. തൻറെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് അദ്ദേഹം ഔദ്യോഗിക വസതിയിൽ നിന്നും തലശ്ശേരിയിലേക്ക് യാത്രയായത്.

സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് താൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നതെന്ന് എ എൻ ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360672/content-highlights-kerala-assembly-speaker-a-n-shamseer-resigns)