---
title: "എബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നു, ശവസംസ്കാര ചടങ്ങുകൾക്ക് സുരക്ഷ വേണമെന്ന് മുന്നറിയിപ്പ് "
english_title: "Content Highlights:-Death Toll Rises In Africa Due To Ebola Virus Outbreak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360665/content-highlights-death-toll-rises-in-africa-due-to-ebola-virus-outbreak"
published_at: "2026-05-20T18:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0db14b5c369_EBOLA_VIRUS.jpg"
keywords: ["Latest News", "Ebola Virus", "Death Toll Rises", "Africa"]
---

# എബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നു, ശവസംസ്കാര ചടങ്ങുകൾക്ക് സുരക്ഷ വേണമെന്ന് മുന്നറിയിപ്പ് 

> **Lead Summary:** എബോള വൈറസ് ബാധയെ തുടർന്ന് ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നു. 139 പേരാണ് എബോള വൈറസ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ചത്. 600ഓളം എബോള കേസുകളും റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയുടെ അപകടസാധ്യത ഉയർന്നതാണെന്ന് ലോകാരോ​ഗ്യ സംഘടന. ഏപ്രിൽ 24നാണ് ഡിആർ കോം​ഗോയിൽ ആദ്യത്തെ എബോള വൈറസ് മരണം സ്ഥിരീകരിച്ചത്.

## Article Content

എബോള വൈറസ് ബാധയെ തുടർന്ന് ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നു. 139 പേരാണ് എബോള വൈറസ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ചത്. 600ഓളം എബോള കേസുകളും റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയുടെ അപകടസാധ്യത ഉയർന്നതാണെന്ന് ലോകാരോ​ഗ്യ സംഘടന. ഏപ്രിൽ 24നാണ് ഡിആർ കോം​ഗോയിൽ ആദ്യത്തെ എബോള വൈറസ് മരണം സ്ഥിരീകരിച്ചത്.

എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോയാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. രോഗബാധിതരുടെ ശവസംസ്കാര ചടങ്ങുകൾ സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തിയല്ലെങ്കിൽ അതും രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് മുന്നറിയിപ്പുണ്ട്.

2014 മാർച്ച് 3 നാണ് എബോളയെ ഒരു രോഗമായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം പനി, വരണ്ട തൊണ്ട , പേശി വേദന, തലവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാവും. പെട്ടന്നു തന്നെ കരളും വൃക്കയും തകരാറാവും.

മനുഷ്യരിൽ പ്രധാനമായും എബോള എത്തുന്നത് മൃഗങ്ങളിലൂടെയാണ്. കുരങ്ങ് , പന്നി ,വവ്വാൽ എന്നീ മൃഗങ്ങളുടെ ശരീരത്തിൽ എബോള വൈറസ് ഉണ്ടാകും ഇവരുടെ സ്പർശനത്തിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. 25% മുതൽ 90% വരെയാണ് മരണസാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360665/content-highlights-death-toll-rises-in-africa-due-to-ebola-virus-outbreak)