---
title: "കൈയ്യിൽ നിന്നകന്ന് പൊന്ന്...! സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടു വർധന, ഇന്ന് മാത്രം കൂടിയത് 1920 രൂപ"
english_title: "Content Highlights:-Gold Rate Kerala Today Update 20 05 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360657/Content-Highlights-gold-rate-kerala-today-update-20-05-2026"
published_at: "2026-05-20T17:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0da93503ba7_gold_rate_upadate.jpg"
keywords: ["Latest News", "Gold Rate", "Kerala Market", "Price Rice", "Business"]
---

# കൈയ്യിൽ നിന്നകന്ന് പൊന്ന്...! സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടു വർധന, ഇന്ന് മാത്രം കൂടിയത് 1920 രൂപ

> **Lead Summary:** കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടു വർധന. ഉച്ചക്കുശേഷം ഗ്രാമിന് 100 രൂപ കൂടി 14,615 രൂപയിലെത്തി. പവന് 800 രൂപ കൂടി 1,16,920 രൂപയായി. ബുധനാഴ്ച രണ്ടു തവണയായി 1920 രൂപയാണ് പവന് കൂടിയത്.

## Article Content

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടു വർധന. ഉച്ചക്കുശേഷം ഗ്രാമിന് 100 രൂപ കൂടി 14,615 രൂപയിലെത്തി. പവന് 800 രൂപ കൂടി 1,16,920 രൂപയായി. ബുധനാഴ്ച രണ്ടു തവണയായി 1920 രൂപയാണ് പവന് കൂടിയത്.

ചെറിയൊരു ഇടവേളക്കുശേഷമാണ് സ്വർണവില വീണ്ടും പിടിച്ചുകയറുന്നത്. രാവിലെ ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വർണം ഒരു പവന് വിപണിയിൽ 1,16,920 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപ കൂടി 12,010 രൂപയും പവന് 680 രൂപ കൂടി വിപണിയിൽ 96,080 രൂപയുമായി.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിപണിയിൽ പ്രകടമായ ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് വില വീണ്ടും കുത്തനെ ഉയർന്നത്. ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചതിനെ തുടർന്ന് മേയ് 13ന് സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ റെക്കോഡ് വർധനവുണ്ടായിരുന്നു. അന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപ വരെ വില എത്തിയിരുന്നു. ഇതിനുശേഷം വിപണിയിൽ വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും, നിലവിൽ വീണ്ടും വില ഉയരുകയാണ്.

**മേയ് മാസത്തെ സ്വർണ വില**

1-110440 രൂപ

2-110680 രൂപ

3- 110680 രൂപ

4- 109720 രൂപ

5- 1,09,400 രൂപ

6- 1,10,960 രൂപ

13-1,23,120 രൂപ (morning)

13- 1,18,320 രൂപ (After noon)

18-1,14,400 രൂപ

19-1,15,000 രൂപ (morning)

20- 1,16,120 രൂപ (morning)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360657/Content-Highlights-gold-rate-kerala-today-update-20-05-2026)