---
title: "ശ്വാസം നിലച്ചു...! ഒന്നര മണിക്കൂര്‍, ഫ്ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഏഴുവയസുകാരന് ദാരുണാന്ത്യം"
english_title: "Content Highlights:-Seven Year Old Boy Dies After Getting Stuck In Apartment Elevator"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360641/content-highlights-seven-year-old-boy-dies-after-getting-stuck-in-apartment-elevator"
published_at: "2026-05-20T17:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d9b95eb62f_CHILD_DEATH.jpg"
keywords: ["Latest News", "Seven Year Old Boy Death", "Struck In Lift", "Pune"]
---

# ശ്വാസം നിലച്ചു...! ഒന്നര മണിക്കൂര്‍, ഫ്ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഏഴുവയസുകാരന് ദാരുണാന്ത്യം

> **Lead Summary:** പുനെയില്‍ ഫ്ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഏഴുവയസുകാരന് ദാരുണാന്ത്യം. സിംഹഗഡ് റോഡിലുള്ള നിംബാജിനഗര്‍ റിദ്ധി സിദ്ധി അപ്പാർട്ട്‌മെന്റിലാണ് സംഭവം. ശിവാൻഷ് ശൈലേഷ് ധൂത് എന്ന കുട്ടിയാണ് ഒന്നര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്.

## Article Content

പുനെയില്‍ ഫ്ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഏഴുവയസുകാരന് ദാരുണാന്ത്യം. സിംഹഗഡ് റോഡിലുള്ള നിംബാജിനഗര്‍ റിദ്ധി സിദ്ധി അപ്പാർട്ട്‌മെന്റിലാണ് സംഭവം. ശിവാൻഷ് ശൈലേഷ് ധൂത് എന്ന കുട്ടിയാണ് ഒന്നര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്.

രാത്രി പത്തുമണിക്ക് പതിവുപോലെ ശിവാന്‍ഷ് ഹൗസിങ് സൊസൈറ്റി വളപ്പിൽ കളിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് സംഭവം. ലിഫ്റ്റില്‍ കയറി ഫ്ലോറിലേക്കുള്ള ബട്ടണ്‍ അമര്‍ത്തിയതിനു പിന്നാലെ ലിഫ്റ്റ് ചലിക്കാന്‍ തുടങ്ങിയെങ്കിലും പാതിവഴിയില്‍വച്ച് നിന്നുപോയി. ഏറെ നേരമായിട്ടും കുട്ടി തിരിച്ചെത്താതായതോടെയാണ് കുടുംബം അന്വേഷിച്ചുപോയത്.

തിരച്ചിലിനിടെ ലിഫ്റ്റ് കേടായെന്ന് താമസക്കാര്‍ക്ക് ബോധ്യമായതോടെയാണ് കുട്ടി കുടുങ്ങിക്കിടക്കുകയാണോയെന്ന സംശയം ഉയര്‍ന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സിംഹഗഡ് റോഡ് പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെടുത്തു. ലിഫ്റ്റ് തുറക്കുമ്പോള്‍ തന്നെ കുട്ടി മരിച്ച നിലയിലായിരുന്നു.

അടച്ചിട്ട ലിഫ്റ്റിനുള്ളില്‍ ഏറെനേരം കുടുങ്ങിക്കിടന്നതോടെ ഭയന്നുപോയിരിക്കാന്‍ സാധ്യതയുള്ള കുട്ടിയുടെ മരണകാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ലിഫ്റ്റിന് സാങ്കേതിക തകരാര്‍ ഉള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. സിംഹഗഡ് പൊലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360641/content-highlights-seven-year-old-boy-dies-after-getting-stuck-in-apartment-elevator)