---
title: "വേഗത 'അതുക്കും മേലെ'; ഇന്ത്യയുടെ അടുത്ത ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 350 കി.മീ  "
english_title: "Content Highlights:-India's next bullet trains to hit 350 km/h"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360607/content-highlights-indias-next-bullet-trains-to-hit-350-kmh"
published_at: "2026-05-20T15:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d865fa88fc_grdfg.jpg"
keywords: ["Latest News", "India", "bullet train"]
---

# വേഗത 'അതുക്കും മേലെ'; ഇന്ത്യയുടെ അടുത്ത ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 350 കി.മീ  

> **Lead Summary:** ഡൽഹി: **[** കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതിയായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കവേ, രാജ്യത്തെ അതിവേഗ റെയിൽ മേഖലയെക്കുറിച്ച് നിർണായക വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്റർ ആയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

## Article Content

ഡൽഹി: **[** കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതിയായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കവേ, രാജ്യത്തെ അതിവേഗ റെയിൽ മേഖലയെക്കുറിച്ച് നിർണായക വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്റർ ആയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ ട്രെയിനുകളുടെ ഡിസൈൻ ജോലികൾ അടുത്ത ആറ് മാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനമായ ബെമലുംചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും  ചേർന്നാണ് നിലവിൽ രാജ്യത്തെ ആദ്യ പാതയ്ക്കുള്ള 'ബി-28' ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുന്നത്.

 മുംബൈ - അഹമ്മദാബാദ് റൂട്ടിലെ 508 കിലോമീറ്റർ ദൂരം വെറും 2 മണിക്കൂർ കൊണ്ട് പിന്നിടാം.

പാതയുടെ നിർമാണം മണിക്കൂറിൽ 320 കി.മീ വേഗതയ്ക്ക് അനുയോജ്യമാണെങ്കിലും, ആദ്യ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 280 കിലോമീറ്റർ ആയിരിക്കും.

 ട്രെയിനുകളുടെ നിർമാണം അടുത്ത വർഷം (2027) ആദ്യത്തോടെ പൂർത്തിയാകും. 2027 ഓഗസ്റ്റിൽ ആദ്യ സർവീസ് ഓട്ടം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഔദ്യോഗിക ഡിസൈൻ ചിത്രം ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡൽഹി റെയിൽ ഭവന്റെ നാലാം ഗേറ്റിലാണ് ഈ ചിത്രം സ്ഥാപിച്ചിരിക്കുന്നത്.

വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായി ആകർഷകമായ ഓറഞ്ച്, കറുപ്പ് നിറങ്ങളുടെ കോമ്പിനേഷനിലാണ് ഇതിന്റെ രൂപകല്പന. ട്രെയിനിന്റെ മുൻഭാഗം നീണ്ട മൂക്ക് പോലെയും, എൽഇഡി ലൈറ്റുകൾ കണ്ണുകൾ പോലെയും തോന്നിപ്പിക്കുന്ന അതിനൂതനമായ 'എയറോഡൈനാമിക്' ഡിസൈനിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360607/content-highlights-indias-next-bullet-trains-to-hit-350-kmh)