---
title: "മലബാർ സ്പെഷ്യൽ ചട്ടിപ്പത്തിരി ഉമ്മുമ്മയുടെ രുചികൂട്ടിൽ തയ്യാറാക്കിയാലോ...?"
english_title: "Content Highlights:- Malabar Special Chattipathiri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360581/content-highlights-malabar-special-chattipathiri"
published_at: "2026-05-20T14:13:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d75371e45d_Malabar_Special_Chattipathiri.jpg"
keywords: ["Malabar Chattipathiri recipe", "Malabar snacks recipes"]
---

# മലബാർ സ്പെഷ്യൽ ചട്ടിപ്പത്തിരി ഉമ്മുമ്മയുടെ രുചികൂട്ടിൽ തയ്യാറാക്കിയാലോ...?

> **Lead Summary:** മലബാറിന്റെ അടുക്കളയിൽ നിന്നും ഉയരുന്ന ഏറ്റവും പ്രിയപ്പെട്ട രുചികളിൽ ഒന്നാണ് ചട്ടിപത്തിരി. ഓരോ വീട്ടിലും ഓരോ രുചിയാണെങ്കിലും, ഉമ്മുമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാകുന്ന ചട്ടിപത്തിരിക്കൊരു പ്രത്യേക രുചിയാണ്. നെയ്യിന്റെ മണം നിറഞ്ഞ അടുക്കളയും, മസാലയുടെ സുഗന്ധവും, ചൂടോടെ മുറിച്ചെടുക്കുന്ന ചട്ടിപത്തിരിയുo വായിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടല്ലേ...! എന്നാൽ ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാം. ഉമ്മുമ്മയുടെ സ്പെഷ്യൽ രുചി കൂട്ടിൽ ഒരു മലബാർ ചട്ടിപത്തിരി.

## Article Content

മലബാറിന്റെ അടുക്കളയിൽ നിന്നും ഉയരുന്ന ഏറ്റവും പ്രിയപ്പെട്ട രുചികളിൽ ഒന്നാണ് ചട്ടിപത്തിരി. ഓരോ വീട്ടിലും ഓരോ രുചിയാണെങ്കിലും, ഉമ്മുമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാകുന്ന ചട്ടിപത്തിരിക്കൊരു പ്രത്യേക രുചിയാണ്. നെയ്യിന്റെ മണം നിറഞ്ഞ അടുക്കളയും, മസാലയുടെ സുഗന്ധവും, ചൂടോടെ മുറിച്ചെടുക്കുന്ന ചട്ടിപത്തിരിയുo വായിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടല്ലേ...! എന്നാൽ ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാം. ഉമ്മുമ്മയുടെ സ്പെഷ്യൽ രുചി കൂട്ടിൽ ഒരു മലബാർ ചട്ടിപത്തിരി.

പത്തിരിക്ക് ആവശ്യമായ സാധനങ്ങൾ

മൈദ – 2 കപ്പ്

മുട്ട – 2 എണ്ണം

വെള്ളം – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – 1 ടീസ്പൂൺ

ചിക്കൻ മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ

ചിക്കൻ – 250 ഗ്രാം

സവാള – 3 എണ്ണം (ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 3 എണ്ണം

ഇഞ്ചി – 1 ചെറിയ കഷണം

വെളുത്തുള്ളി – 5 അല്ലി

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – ½ ടീസ്പൂൺ

കുരുമുളകുപൊടി – ½ ടീസ്പൂൺ

മല്ലിയില – കുറച്ച്

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

എണ്ണ / നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ മൈദ, മുട്ട, ഉപ്പ്, കുറച്ച് എണ്ണ എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. മാവ് കുറച്ച് നേരം മൂടിവെക്കണം. ശേഷം ചെറിയ ഉരുളകളാക്കി വളരെ നേർത്ത പത്തിരികളായി പരത്തി പാനിൽ അല്പം ചൂടാക്കി എടുക്കുക.

ഇനി ചിക്കൻ മസാല തയ്യാറാക്കാൻ വേണ്ടി. ചിക്കൻ ചെറിയ കഷണങ്ങളാക്കി വേവിച്ച് പൊടിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർക്കുക. ഇതിലേക്ക് ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അവസാനം മല്ലിയിലയും കറിവേപ്പിലയും ചേർക്കുക.

ഇനി ഒരു ബേക്കിംഗ് പാത്രത്തിൽ അല്പം നെയ്യ് പുരട്ടി ഒരു പത്തിരി വെച്ച് അതിന്റെ മുകളിൽ ചിക്കൻ മസാല നിരത്തുക. വീണ്ടും പത്തിരി വെച്ച് മസാല ചേർത്ത് ഇങ്ങനെ എല്ലാ പത്തിരികളും ലെയറുകളാക്കി വെക്കുക. മുകളിൽ മുട്ട പുരട്ടി നെയ്യ് ഒഴിക്കുക.

ശേഷം ചെറിയ തീയിൽ അടച്ച് വെച്ച് രണ്ടു വശവും ഗോൾഡൻ കളറാക്കുന്നത് വരെ വേവിച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കിയെടുത്ത ചട്ടിപത്തിരി ചൂടോടെ കഴിക്കുമ്പോഴാണ് ഉമ്മുമ്മയുടെ സ്പെഷ്യൽ രുചിക്കൂട്ടിൽ തയ്യാറാക്കിയ ചട്ടിപ്പത്തിരിയുടെ യഥാർത്ഥ രുചി അറിയാൻ കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360581/content-highlights-malabar-special-chattipathiri)