---
title: "'മുസ്ലീം ലീഗും ജമാ അത്തെ ഇസ്‌ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു, പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ' - കെ കെ രാഗേഷ്"
english_title: "Content Highlights:-CPI(M) Kannur District Secretary KK Ragesh Reacts To Election Defeat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360556/content-highlights-cpim-kannur-district-secretary-kk-ragesh-reacts-to-election-defeat"
published_at: "2026-05-20T12:39:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d5ebc4dc83_kk_ragesh.jpg"
keywords: ["Latest News", "KK Ragesh", "CPI(M)", "Kannur District Secretary", "Election Defeat", "Kannur"]
---

# 'മുസ്ലീം ലീഗും ജമാ അത്തെ ഇസ്‌ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു, പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ' - കെ കെ രാഗേഷ്

> **Lead Summary:** കണ്ണൂർ : തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടിയെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞുപോയത് ന്യൂനപക്ഷ വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പെന്ന് കെ കെ രാഗേഷ്. മുസ്ലീം ലീഗും ജമാ അത്തെ ഇസ്‌ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു. മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് പ്രചരിപ്പിച്ചു. വിവിധ ഇടങ്ങളിൽ സ്ട്രാറ്റർജിക്ക് വോട്ടിങ് നടന്നു എന്നും കെ കെ രാഗേഷ് പറഞ്ഞു.

## Article Content

കണ്ണൂർ : തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടിയെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞുപോയത് ന്യൂനപക്ഷ വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പെന്ന് കെ കെ രാഗേഷ്. മുസ്ലീം ലീഗും ജമാ അത്തെ ഇസ്‌ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു. മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് പ്രചരിപ്പിച്ചു. വിവിധ ഇടങ്ങളിൽ സ്ട്രാറ്റർജിക്ക് വോട്ടിങ് നടന്നു എന്നും കെ കെ രാഗേഷ് പറഞ്ഞു.

കഴിഞ്ഞ പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കിട്ടിയ പതിനായിരത്തോളം വോട്ടുകളും കാണാനില്ല അതെല്ലാം പേരാവൂരിൽ സണ്ണി ജോസഫിന്റെ പോക്കറ്റിലേക്കാണ് പോയത്. പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിലാണ്. തോൽവിയുടെ കാരണം പലരും പലതും പ്രചരിപ്പിക്കുന്നുണ്ട്.

കേരളത്തിലെ തിരഞ്ഞെടുപ്പിൽ വർഗീയ ഇടപെടൽ നടന്നുവെന്നും കെ കെ രാഗേഷ് പറഞ്ഞു. ഇന്നലെ കല്യാശേരിയിൽ നടന്ന ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ ജില്ലാ നേതൃയോഗങ്ങൾ നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ് പരാജയ കാരണം ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തത് കാരണമെന്ന് സൂചിപ്പിച്ചുള്ള രാഗേഷിന്റെ പ്രസംഗം. അതിനിടെ ന്യൂനപക്ഷവർഗീയതയ്ക്കെതിരെ രാഗേഷ് പറഞ്ഞ കാര്യം ഒരു വിഭാഗത്തിന് എതിരെ എന്നാക്കി മാറ്റാൻ ശ്രമം നടക്കുന്നെന്ന് പിണറായി വിജയൻ ആരോപിച്ചു.

വർഗീയതയെ എതിർക്കുക എന്നത് മതത്തെ എതിർക്കുക എന്നതല്ലെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാൻ ശ്രമം നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ പി. ജയരാജൻ്റെ സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടയിലായിരുന്നു പിണറായി വിജയന്റെ പരാമർശം.

അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനം ഉയർന്നു. പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ നിഷ്പക്ഷ വോട്ടർമാരെ എതിരാക്കി. വെള്ളാപ്പള്ളി നടേശനെ ശക്തമായ ഭാഷയിൽ തള്ളി പറയാതിരുന്നത് തിരിച്ചടിച്ചുവെന്നും വിമർശനം ഉയർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360556/content-highlights-cpim-kannur-district-secretary-kk-ragesh-reacts-to-election-defeat)