---
title: " അറിഞ്ഞോ...? സ്വർണവിലയിലുണ്ടായ മാറ്റം, പൊന്നിന്റെ ഇന്നത്തെ നിരക്കറിയാം ...."
english_title: "gold rate kerala today 20 05 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360511/gold-rate-kerala-today-20-05-2026"
published_at: "2026-05-20T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d391a01b8c_gold_rate.jpg"
keywords: ["Latest News", "Gold Rate", "Kerala Market", "Price Rice", "Business"]
---

#  അറിഞ്ഞോ...? സ്വർണവിലയിലുണ്ടായ മാറ്റം, പൊന്നിന്റെ ഇന്നത്തെ നിരക്കറിയാം ....

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വർധനവ്. ഇന്നേക്ക് ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 14,515 രൂപയും ഒരു പവൻ സ്വ‍ർണം വാങ്ങാൻ 1,16,120 രൂപയിലധികവുമാണ് നൽകേണ്ടി വരിക.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വർധനവ്. ഇന്നേക്ക് ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 14,515 രൂപയും ഒരു പവൻ സ്വ‍ർണം വാങ്ങാൻ 1,16,120 രൂപയിലധികവുമാണ് നൽകേണ്ടി വരിക.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനിടെ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

ഇന്ത്യയിൽ ഏറ്റവും കുറവ് സ്വർണം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതലും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് ആണ് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന നിർദേശവുമായി മോദി എത്തിയത്.സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഉപയോക്താക്കള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക.

**ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ**

മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ

മെയ് 9- 1,11,720 രൂപ

മെയ് 10- 1,11,720 രൂപ

മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ

മെയ് 12- 1,12,920 രൂപ

മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,18,800 രൂപ

മെയ് 14- 1,19,040 രൂപ

മെയ് 15- രാവിലെ 1,17,400 രൂപ| ഉച്ചയ്ക്ക് 1,15,600 രൂപ

മെയ് 16- 1,14,800 രൂപ

മെയ് 17- 1,14,800 രൂപ

മെയ് 18- 1,14,400 രൂപ

മെയ് 19- 1,15,000 രൂപ

മെയ് 20- 1,16,120 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360511/gold-rate-kerala-today-20-05-2026)