---
title: "വടകരയിൽ  നിന്നും കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ; കുട്ടികളുടെ കയ്യിൽ 4000രൂപയും വസ്ത്രങ്ങലും മാത്രമെന്ന് പൊലീസ് "
english_title: "Search underway for missing girls from Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360482/search-underway-for-missing-girls-from-vadakara"
published_at: "2026-05-20T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d15776ec74_POLICE.jpg"
keywords: ["VATAKARA MISSING CASE", "KERALA MISSING CASE", "GIRLS MISSING", "VATAKARA POLICE"]
---

# വടകരയിൽ  നിന്നും കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ; കുട്ടികളുടെ കയ്യിൽ 4000രൂപയും വസ്ത്രങ്ങലും മാത്രമെന്ന് പൊലീസ് 

> **Lead Summary:** **കോഴിക്കോട് : ** വടകരയിൽ നിന്നും കാണാതായ പെൺകുട്ടികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് . ഞായറാഴ്ച പുലർച്ചെ മുതലാണ് വടകര വില്യാപ്പള്ളിയിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായത് . ബംഗാൾ സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായത്.

## Article Content

**കോഴിക്കോട് : ** വടകരയിൽ നിന്നും കാണാതായ പെൺകുട്ടികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് . ഞായറാഴ്ച പുലർച്ചെ മുതലാണ് വടകര വില്യാപ്പള്ളിയിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായത് . ബംഗാൾ സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായത്.

മയ്യന്നൂർ പുത്തലത്ത് താഴകുനി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സാബി ഷെയ്ക്കിന്റെ മകൾ നർഗീസ് ഖാത്തൂൻ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്. കുട്ടികളുടെ കയ്യിൽ 4000രൂപയും വസ്ത്രങ്ങലും മാത്രമാണ് ഉള്ളതെന്നാണ് സൂചന.

രക്ഷിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന ഇവരെ പുലർച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലുള്ള സമയത്താണ് കാണായത്. കാണാതായത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് വടകര പൊലീസ് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചു. ഇതിനായി പൊലീസ് സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ ഹുഗ്ലി ജില്ലയിലെ പാണ്ടുവ സിംലാഗർ ചമ്പഹാത്തി സ്വദേശികളാണ് ഇവർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360482/search-underway-for-missing-girls-from-vadakara)