---
title: "ക്ഷേത്രത്തിൽ വരാതെ 'മുങ്ങി', പണവും സ്വർണവും അടിച്ചുമാറ്റി മറ്റൊരു കല്യാണത്തിന് പ്ലാൻ; വരൻ പിടിയിൽ "
english_title: "Youth arrested for stealing gold and money from marriage promise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360473/youth-arrested-for-stealing-gold-and-money-from-marriage-promise"
published_at: "2026-05-20T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d0788f0590_TVM.jpg"
keywords: ["CheatingCase", "Arrest", "Kerala Police", "CRIME NEWS", "THIRUVANANTHAPURAM NEWS"]
---

# ക്ഷേത്രത്തിൽ വരാതെ 'മുങ്ങി', പണവും സ്വർണവും അടിച്ചുമാറ്റി മറ്റൊരു കല്യാണത്തിന് പ്ലാൻ; വരൻ പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം: **വിവാഹവാഗ്ദാനം നൽകി യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത യുവാവ് പോലീസിന്റെ പിടിയിലായി. മണക്കാട് സ്വദേശി സച്ചിൻ കുമാറിനെയാണ് പാലക്കാട് വെച്ച് റെയിൽവേ പോലീസിന്റെ സഹായത്തോടെ വിഴിഞ്ഞം പോലീസ് പിടികൂടിയത്.

## Article Content

**തിരുവനന്തപുരം: **വിവാഹവാഗ്ദാനം നൽകി യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത യുവാവ് പോലീസിന്റെ പിടിയിലായി. മണക്കാട് സ്വദേശി സച്ചിൻ കുമാറിനെയാണ് പാലക്കാട് വെച്ച് റെയിൽവേ പോലീസിന്റെ സഹായത്തോടെ വിഴിഞ്ഞം പോലീസ് പിടികൂടിയത്.

യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി, 2022 മുതൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഏഴു പവൻ സ്വർണവും ഒൻപതു ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തു.

കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നായിരുന്നു ഉറപ്പ്. ഇതനുസരിച്ച് യുവതിയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും സച്ചിൻ വന്നില്ല. സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന കള്ളക്കഥ പറഞ്ഞ് അന്ന് വിവാഹത്തിൽ നിന്ന് ഇയാൾ തടിയൂരുക്കുകയായിരുന്നു.

യുവതിയെ ഒഴിവാക്കി പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് മറ്റൊരു വിവാഹത്തിന് പ്രതി തയ്യാറെടുക്കുന്ന വിവരം അറിഞ്ഞതോടെയാണ് യുവതി വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.

പരാതിക്ക് പിന്നാലെ ബെംഗളൂരുവിലേക്ക് കടന്ന പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ട്രെയിൻ യാത്ര ചെയ്യവെ പാലക്കാട് വെച്ചാണ് റെയിൽവേ പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360473/youth-arrested-for-stealing-gold-and-money-from-marriage-promise)