---
title: "കണ്ണൂരില്‍ വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം"
english_title: "Two people, including a film actor, die in a road accident in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360446/two-people-including-a-film-actor-die-in-a-road-accident-in-kannur"
published_at: "2026-05-19T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c72bae1a89_kannur1.jpg"
keywords: []
---

# കണ്ണൂരില്‍ വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കണ്ണവത്തു വെച്ചാണ് അപകടം. സിനിമാ നടന്‍ ഇസ്മയില്‍, ബാബു എന്നിവരാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കണ്ണവത്തു വെച്ചാണ് അപകടം. സിനിമാ നടന്‍ ഇസ്മയില്‍, ബാബു എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ടയര്‍ പഞ്ചര്‍ കട നടത്തുകയാണ് മരിച്ച ബാബു. ഇസ്മയില്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വൈകീട്ട് പേരാവൂര്‍ ഭാഗത്തു നിന്നെത്തിയ കാര്‍ കണ്ണവം പൊലീസിന്റെ കാമറ പോസ്റ്റ് ഇടിച്ചു തകര്‍ത്തശേഷമാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരും കണ്ണവം പൊലിസും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല അപകടമുണ്ടാക്കിയ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360446/two-people-including-a-film-actor-die-in-a-road-accident-in-kannur)