---
title: "കോഴിക്കോട് കുറ്റ്യാടിയിൽ പേരാമ്പ്ര സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A Perambra native was found dead at his residence in Kuttiadi, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360428/a-perambra-native-was-found-dead-at-his-residence-in-kuttiadi-kozhikode"
published_at: "2026-05-19T17:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c4f875bc5a_Perambra_native_found_dead_at_his_residence_in_Kuttiadi.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിയിൽ പേരാമ്പ്ര സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: [**[ ]കോഴിക്കോട് പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ കോമിനിയോത്ത്കണ്ടി വീട്ടിൽ റഷീദിനെ കുറ്റ്യാടിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുകളിലുള്ള മുറിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

## Article Content

**കോഴിക്കോട്: [**[ ]കോഴിക്കോട് പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ കോമിനിയോത്ത്കണ്ടി വീട്ടിൽ റഷീദിനെ കുറ്റ്യാടിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുകളിലുള്ള മുറിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12:00 മണിയോടെയാണ് സംഭവം. റൂമിൽ ബോധരഹിതനായി കിടന്നിരുന്ന റഷീദിനെ താഴത്തെ കടയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് കണ്ടത്. ഉടൻ തന്നെ ആംബുലൻസിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360428/a-perambra-native-was-found-dead-at-his-residence-in-kuttiadi-kozhikode)