---
title: "കടുത്ത പനിയും ശരീരവേദനയും ഉണ്ടോ? എങ്കിൽ ഡെങ്കിപ്പനിയാകാം; ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാം"
english_title: "Do you have a high fever and body aches...? Then it could be dengue fever; just recognize the symptoms and be careful"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360401/do-you-have-a-high-fever-and-body-aches-then-it-could-be-dengue-fever-just-recognize-the-symptoms-and-be-careful-NEW"
published_at: "2026-05-19T15:33:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c35a25d832_hen_it_could_be_dengue_fever.jpg"
keywords: []
---

# കടുത്ത പനിയും ശരീരവേദനയും ഉണ്ടോ? എങ്കിൽ ഡെങ്കിപ്പനിയാകാം; ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാം

> **Lead Summary:** മഴക്കാലം വരുകയായി... പ്രകൃതി കുളിരണിയുന്ന ഈ സുന്ദരമായ കാലഘട്ടത്തിനൊപ്പം ഒട്ടനവധി പകർച്ചവ്യാധികളും നമ്മുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നുണ്ട്. രോഗങ്ങൾ വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത്, അവ വരാതെ നോക്കുന്നതാണ്. അതിനായി ഓരോ രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി അറിഞ്ഞും മനസ്സിലാക്കിയും ഇരിക്കേണ്ടത് ഈ സമയത്ത് ഏറെ അനിവാര്യമാണ്. ശരിയായ അറിവും കൃത്യമായ മുൻകരുതലുകളും ഉണ്ടെങ്കിൽ നമുക്ക് ഈ രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കും.

## Article Content

മഴക്കാലം വരുകയായി... പ്രകൃതി കുളിരണിയുന്ന ഈ സുന്ദരമായ കാലഘട്ടത്തിനൊപ്പം ഒട്ടനവധി പകർച്ചവ്യാധികളും നമ്മുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നുണ്ട്. രോഗങ്ങൾ വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത്, അവ വരാതെ നോക്കുന്നതാണ്. അതിനായി ഓരോ രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി അറിഞ്ഞും മനസ്സിലാക്കിയും ഇരിക്കേണ്ടത് ഈ സമയത്ത് ഏറെ അനിവാര്യമാണ്. ശരിയായ അറിവും കൃത്യമായ മുൻകരുതലുകളും ഉണ്ടെങ്കിൽ നമുക്ക് ഈ രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കും.

ഈ മഴക്കാലത്ത് നമ്മൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഡെങ്കിപ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു:

ഈഡിസ് ഇനത്തിൽപ്പെട്ടകൊതുകുകൾ പരത്തുന്ന ഒരു തരത്തിലുള്ള ভাইറസ് രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്തും അതിനുശേഷവുമുള്ള സമയങ്ങളിലാണ് ഇത് സാധാരണയായി പടർന്നുപിടിക്കാറുള്ളത്. തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ എളുപ്പത്തിൽ ഭേദമാക്കാവുന്ന രോഗമാണിത്.

പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം ഒപ്പം കണ്ണിന് പിന്നിലെ വേദന, കടുത്ത തലവേദന, പേശികളിലും സന്ധികളിലും അതികഠിനമായ വേദനയും അനുഭവപ്പെടാം. സന്ധിവേദന കഠിനമാകുന്നതിനാലാണ് ഈ രോഗത്തെ 'എല്ലുപൊട്ടിപ്പനി' എന്നും വിശേഷിപ്പിക്കുന്നത്. ഇതിനുപുറമെ ചർമ്മത്തിൽ ചുവന്ന തടിപ്പുകളോ കുരുക്കളോ പ്രത്യക്ഷപ്പെടുക, അമിതമായ ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. പനി കുറയുമ്പോൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പെട്ടെന്ന് താഴേക്ക് പോകാൻ സാധ്യതയുള്ളതിനാൽ രോഗികൾക്ക് പ്രത്യേക ശ്രദ്ധ നൽകെടതുണ്ട് .

പ്രത്യേകിച്ച് മൂക്കിൽ നിന്നോ പല്ലിന്റെ ഇടയിൽ നിന്നോ ഉണ്ടാകുന്ന രക്തസ്രാവം അതീവ ഗുരുതരമായ ലക്ഷണമാണ്. അതിനാൽ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടുകയും, ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളമായി വെള്ളം കുടിക്കാൻ പ്രത്യേകം ജാഗ്രത പുലർത്തുകയും വേണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360401/do-you-have-a-high-fever-and-body-aches-then-it-could-be-dengue-fever-just-recognize-the-symptoms-and-be-careful-NEW)