---
title: "'പോലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല'; കുംഭമേള വൈറൽ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയിൽ"
english_title: "Kumbh Mela viral star and her husband in court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360400/kumbh-mela-viral-star-and-her-husband-in-court"
published_at: "2026-05-19T15:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c336be1e9c_22.jpg"
keywords: []
---

# 'പോലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല'; കുംഭമേള വൈറൽ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയിൽ

> **Lead Summary:** **ന്യൂഡൽഹി: [ **മധ്യപ്രദേശ് പോലീസ് തങ്ങളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി കുംഭമേളയിലെ വൈറൽ താരവും ഭർത്താവും കോടതിയെ സമീപിച്ചു.

## Article Content

**ന്യൂഡൽഹി: [ **മധ്യപ്രദേശ് പോലീസ് തങ്ങളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി കുംഭമേളയിലെ വൈറൽ താരവും ഭർത്താവും കോടതിയെ സമീപിച്ചു.

തങ്ങൾക്കെതിരെ മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

കേസിന് ആസ്പദമായ തങ്ങളുടെ ആദ്യ ജനന സർട്ടിഫിക്കറ്റ് അധികൃതർ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നുവെന്നും വ്യാജമായ മറ്റൊരു സർട്ടിഫിക്കറ്റ് ചമച്ചുവെന്നും ഹർജിയിൽ ദമ്പതികൾ ആരോപിക്കുന്നുണ്ട്.

അധികൃതർ വ്യാജ സർക്കാർ രേഖകൾ നിർമ്മിച്ച് കോടതിയിൽ സമർപ്പിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ടെന്നും, ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ദമ്പതികൾ ആവശ്യപ്പെടുന്നു.

തങ്ങൾക്കെതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനകളെക്കുറിച്ചും വർഗീയ പ്രകോപനം സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഏകപക്ഷീയമായി റദ്ദാക്കിയ തങ്ങളുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിച്ചു കിട്ടണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ കെ.ആർ, അനിരുദ്ധ കെ.പി, ബി.എൽ. നഗർ എന്നിവർ മുഖേനയാണ് വൈറൽ താരവും ഭർത്താവും ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360400/kumbh-mela-viral-star-and-her-husband-in-court)