ദൃശ്യങ്ങളിലുള്ളത് സോന തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്; പെട്രോൾ വാങ്ങിയത് ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ...? കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് സോനയുടെ അമ്മാവൻ

2026-05-19T15:03:00 | By VIPIN P V
#Latest News #Perambra Car Fire #Sona Death #Kozhikode

കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് സോന തന്നെയെന്ന് സ്ഥിരീകരണം. കേസിൽ നിർണായകമായ നടുവണ്ണൂരിലെ പെട്രോൾ പമ്പിൽനിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. ഒരു സ്ത്രീ പമ്പിലെത്തി കന്നാസിൽ പെട്രോൾ വാങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

മരിച്ച സോന തന്നെയാണ് സംഭവദിവസം പമ്പിലെത്തി പെട്രോൾ വാങ്ങിയെതെന്നാണ് പോലീസ് സോനയുടെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പെട്രോൾ വാങ്ങിയത് ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ സോന തന്നെയാണോ ദൃശ്യങ്ങളിലുള്ളത് എന്നത് സംബന്ധിച്ചൊന്നും പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാതൃസഹോദരിയുടെ മകൾ അശ്വതിക്കൊപ്പമായിരുന്നു സോന സംഭവദിവസം ഷോപ്പിങ്ങിന് പോയത്. എന്നാൽ, സാധനങ്ങൾ വാങ്ങാനായി തങ്ങൾ രണ്ടുപേരും വ്യത്യസ്ത കടകളിലേക്ക് പോയെന്നും സോന എന്താണ് വാങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും അശ്വതി പറഞ്ഞു. അപകടം നടന്ന ദിവസം അശ്വതിയുടെ വീട്ടിൽനിന്നാണ് സോനയെ ഭർത്താവ് രജിൻലാൽ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും ആശുപത്രിയിലേക്ക് പോയി. അവിടെനിന്ന് തിരികെ മടങ്ങുന്നതിനിടെയാണ് കാറിന് തീപ്പിടിച്ചത്.

അതേസമയം, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്ന് സംശയമുള്ളതായി സോനയുടെ അമ്മാവൻ സത്യൻ ആരോപിച്ചു. സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കാറിനുള്ളിൻ തീപ്പിടിച്ചത് പെട്രോൾ കത്തിയാണെന്ന സൂചന നേരത്തേ പോലീസിന് ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ, കാറിന്റെ ഉൾവശം മാത്രം കത്തിയതിനാൽ തുടക്കംമുതലേ ദുരൂഹതയുണ്ടാക്കിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയത്. സംഭവത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ (34) ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ ഓടിക്കൂടിയാണ് കാറിലെ തീ കെടുത്തിയത്. പൊള്ളലേറ്റ രജിൻലാലിന് കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. പിൻസീറ്റിലാണ് സോന പൊള്ളലേറ്റ് കിടന്നിരുന്നത്.

Content Highlight: perambra car fire pregnant women death investigation cctv footage

#Latest News #Perambra Car Fire #Sona Death #Kozhikode

Next TV

Related Stories
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

Jul 23, 2026 02:42 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ ലോക്ഭവൻ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി...

Read More >>
'മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല'

Jul 23, 2026 02:28 PM

'മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല'

NEET ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിണറായി വിജയൻ. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ...

Read More >>
 ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

Jul 23, 2026 01:43 PM

ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

നീണ്ട അനിശ്ചിതത്വത്തിന് ശേഷം പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഡിഗ്രി പ്രവേശനം പ്രതിസന്ധിയിലായ ഒരു ലക്ഷം...

Read More >>
adimage
പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത്  കോളജ് അധികൃതർ,  എബേലിന് സസ്പെൻഷൻ

Jul 23, 2026 01:39 PM

പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത് കോളജ് അധികൃതർ, എബേലിന് സസ്പെൻഷൻ

സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മൂന്നാം വർഷ വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്പെൻഷൻ. 15 പേരുടെ...

Read More >>
ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു

Jul 23, 2026 01:26 PM

ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു

ഇടുക്കി മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കാർത്തിക് എന്ന കുട്ടിയെ കാട്ടുപോത്ത് ആക്രമിച്ചു. കുട്ടിയെ തൊടുപുഴയിലെ...

Read More >>
നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 01:14 PM

നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

NEET അട്ടിമറിയിലും പൊലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി...

Read More >>
Top Stories

adimage adimage