---
title: "കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു"
english_title: "Two people bitten by a snake in Thamarassery, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360384/two-people-bitten-by-a-snake-in-thamarassery-kozhikode"
published_at: "2026-05-19T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c250485306_snake.jpg"
keywords: []
---

# കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്.

## Article Content

**കോഴിക്കോട്: **താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്.

കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന്‍ മുഹമ്മദ് റയാനും തച്ചംപൊയില്‍ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില്‍ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വയലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റയാന് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി എട്ടോടെ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കാരാടിയില്‍ വെച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360384/two-people-bitten-by-a-snake-in-thamarassery-kozhikode)