---
title: "മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്"
english_title: "Woman dies tragicallyson seriously injured in accident involving scooter after car hits her in Mavungal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360377/woman-dies-tragicallyson-seriously-injured-in-accident-involving-scooter-after-car-hits-her-in-mavungal"
published_at: "2026-05-19T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c20bc17210_accident.jpg"
keywords: []
---

# മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്

> **Lead Summary:** കാസർഗോഡ് : കാസർഗോഡ് മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. ദേശീയപാത കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. നെല്ലിക്കാട്ട് പൈരടുക്കത്തെ ഡ്രൈവർ വേണുഗോപാലന്റെ ഭാര്യ കെ രജനി ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ അദ്വിക് ഗുരുതരപരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കാസർഗോഡ് : കാസർഗോഡ് മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. ദേശീയപാത കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. നെല്ലിക്കാട്ട് പൈരടുക്കത്തെ ഡ്രൈവർ വേണുഗോപാലന്റെ ഭാര്യ കെ രജനി ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ അദ്വിക് ഗുരുതരപരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടച്ചേരിയിൽ ക്യാമറ റിപ്പയറിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് രജനി. തായ്കൊണ്ടോ അക്കാദമിയിൽ പഠിക്കുന്ന മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. യുവതിയും മകനും സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിനു ശേഷം നിർത്താതെ പോയ ഇന്നോവ കാർ രാത്രി 8 മണിയോടെ ഹോസ്ദുർഗ് പൊലീസ് കണ്ടെത്തി.

ബല്ല ഗവ. ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ് അദ്വിക്. മറ്റൊരു മകൻ അദ്വൈത് പത്താം ക്ലാസ് വിദ്യാർഥിയാണ്. കുണ്ടംകുഴി തോണിക്കടവിലെ പരേതനായ കൃഷ്ണൻനായരുടെയും തമ്പായിയുടെയും മകളാണ് രജനി. സഹോദരങ്ങൾ: ശോഭ,ജയൻ. മൃതദേഹം തോയമ്മൽ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360377/woman-dies-tragicallyson-seriously-injured-in-accident-involving-scooter-after-car-hits-her-in-mavungal)