---
title: "പ്രഷർ കുക്കറിലൊരു അറേബ്യൻ മാജിക്; റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ മന്തി ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം"
english_title: "Arabian magic in a pressure cooker; Restaurant style chicken manti can now be easily prepared at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360361/arabian-magic-in-a-pressure-cooker-restaurant-style-chicken-manti-can-now-be-easily-prepared-at-home"
published_at: "2026-05-19T12:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c11805fd6c_Restaurant_style_chicken_manti_can_now_be_easily_prepared_at_home.jpg"
keywords: []
---

# പ്രഷർ കുക്കറിലൊരു അറേബ്യൻ മാജിക്; റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ മന്തി ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

> **Lead Summary:** **[**അറേബ്യൻ വിഭവമാണെങ്കിലും ഇന്ന് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് കുഴിമന്തി. വീട്ടിലെ പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ, എന്നാൽ റെസ്റ്റോറിന്റെന് ലഭിക്കുന്ന അതെ രുചിയിൽ തയ്യാറാക്കാൻ പറ്റിയ ചിക്കൻ മന്തി റെസിപ്പി നോക്കിയാലോ .....

## Article Content

**[**അറേബ്യൻ വിഭവമാണെങ്കിലും ഇന്ന് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് കുഴിമന്തി. വീട്ടിലെ പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ, എന്നാൽ റെസ്റ്റോറിന്റെന് ലഭിക്കുന്ന അതെ രുചിയിൽ തയ്യാറാക്കാൻ പറ്റിയ ചിക്കൻ മന്തി റെസിപ്പി നോക്കിയാലോ .....

**പ്രധാന ചേരുവകൾ**

ബാസ്മതി അരി : 1/2 കിലോ (അര മണിക്കൂർ കുതിർത്തത്)

ചിക്കൻ: 700 ഗ്രാം (വലിയ കഷ്ണങ്ങളാക്കിയത്)

മല്ലിയേല : 3 ടേബിൾ സ്പൂൺ ചേർതായി അരിഞ്ഞത്

പൊതിനെയേല : 2 ടേബിൾ സ്പൂൺ

മാഗി ക്യൂബ് : 3 എണ്ണം

ചെറിയ ജീരഗ പൊടി : 1 ടേബിൾ സ്പൂൺ

കുരുമുളക് പൊടി : 1/2 ടേബിൾ സ്പൂൺ

മന്തി മസാല : 2 ടേബിൾ സ്പൂൺ

കാറുക പട്ട : 3 കഷ്ണം

ഏലകായ : 4 എണ്ണം

ഗറാബ് : 4 എണ്ണം

ചേർനാരങ്ങ നീര് : 1

സൺ ഫ്ലവർ ഓയില് : 1/2 കപ്പ്

**തയാറാക്കുന്ന വിധം**

ആദ്യം കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിലേക്ക് ഒരു ടേബിൾ സ്പൂൺ മന്തി മസാല, കുരുമുളക് പൊടി, പകുതി ജീരകപ്പൊടി, നാരങ്ങാനീര്, രണ്ട് ടേബിൾ സ്പൂൺ ചേർത്തായി അരിഞ്ഞ പൊതിനയേലയും, മൂന്ന് ടേബിൾ സ്പൂൺ മല്ലിയേലയും, രണ്ട് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ മൂന്ന് മാഗി ക്യൂബ്, ആവശ്യമെങ്കിൽ ഉപ്പ്, എന്നിവ ചേർത്ത് നന്നായി തേച്ചുപിടിപ്പിച്ച് അര മണിക്കൂർ മാറ്റി വെക്കുക.

അതിനുശേഷം പ്രഷർ കുക്കർ അടുപ്പത്തുവെച്ച് ബാക്കി വന്ന സൺഫ്ലവർ ഓയിൽ ചൂടാക്കി കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവയിട്ട് ചെറുതായി മൂപ്പിച്ച ശേഷം, ബാക്കി വന്ന മന്തി മസാലയും ജീരകപ്പൊടിയും കൂടി ഇട്ട് ചെറുതീയിൽ ഇളക്കിയ ശേഷം ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന തോതിൽ ഒഴിച്ച് നന്നായി തിളപ്പിക്കുക ശേഷം വെള്ളം തിളക്കുമ്പോൾ കുതിർത്തു വെച്ചിരിക്കുന്ന ബാസ്മതി അരിയിൽ നിന്ന് വെള്ളം പൂർണ്ണമായും കളഞ്ഞ് ഇതിലേക്ക് ഇടുകയും, അരിയും വെള്ളവും ഒപ്പത്തിനൊപ്പം വരുമ്പോൾ തീ നന്നായി കുറയ്ക്കുകയും വേണം.

തുടർന്ന് കുക്കറിലെ അരിക്ക് മുകളിലായി ഒരു സ്റ്റീൽ സ്റ്റാൻഡോ ഫോയിൽ പേപ്പറോ വെച്ച് അതിനു മുകളിൽ മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ നിരത്തി വെച്ച് ഇത് ചിക്കനിലെ ഇറച്ചിനീര് നേരിട്ട് റൈസിലേക്ക് ഇറങ്ങി മന്തിക്ക് കൂടുതൽ രുചി നൽകാൻ സഹായിക്കും. ഇനി കുക്കർ നന്നായി അടച്ച് വിസിൽ ഇടാതെ, ആവി വരാൻ തുടങ്ങുമ്പോൾ തീ ഏറ്റവും കുറച്ച് വെയ്ക്കുക.

ഒരു പഴയ ദോശക്കല്ലിന് മുകളിൽ കുക്കർ വെച്ച് 20-25 മിനിറ്റ് ദം ചെയ്ത വെന്തതിനു ശേഷം കുക്കർ തുറന്ന് ചിക്കൻ കഷ്ണങ്ങൾ റൈസിലേക്ക് പതുക്കെ ഇറക്കിവെക്കുക . പിന്നീട് നടുവിലായി ഒരു ചെറിയ പാത്രത്തിൽ കത്തുന്ന കനൽ കഷ്ണം വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഓയിലോ നെയ്യോ ഒഴിച്ച് പുക വരുമ്പോൾ തന്നെ കുക്കർ വേഗത്തിൽ അടച്ചുപിടിച്ച് 10 മിനിറ്റ് വെക്കുക.

ഇതോടെ നല്ല പുകമണവും സ്വാദുമുള്ള കുക്കർ ചിക്കൻ മന്തി തയ്യാറായി ഇത് മയോന്നൈസ്, തക്കാളി ചട്ണി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാവുന്നതാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360361/arabian-magic-in-a-pressure-cooker-restaurant-style-chicken-manti-can-now-be-easily-prepared-at-home)