---
title: "'മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ല, ചില പണ്ഡിത വേഷധാരികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു' -ജിഫ്രി മുത്തുക്കോയ തങ്ങൾ"
english_title: "Geoffrey Muthukoya Thangal, Samastha does not interfere in deciding ministers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360329/geoffrey-muthukoya-thangal-samastha-does-not-interfere-in-deciding-ministers"
published_at: "2026-05-19T11:13:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf8e865af9_koya.jpg"
keywords: []
---

# 'മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ല, ചില പണ്ഡിത വേഷധാരികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു' -ജിഫ്രി മുത്തുക്കോയ തങ്ങൾ

> **Lead Summary:** **മലപ്പുറം: മ**ന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.

## Article Content

**മലപ്പുറം: മ**ന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.

ലീഗ് മന്ത്രിമാരിൽ കൂടുതലും മുജാഹിദ് വിഭാഗമാണെന്ന് താൻ പറഞ്ഞുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. മന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടാൽ പോലും അത് ചെയ്യില്ല.

ചില പണ്ഡിത വേഷധാരികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആരോപിച്ചു. ആര് മുഖ്യമന്ത്രി ആയാലും സമസ്തയുടെ ആദർശത്തിന് എതിരെ വരാൻ പാടില്ലെന്ന് നേരത്തെ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.

സമുദായത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കാതെ പോകരുത്. ആര് വന്നാലും സുന്നി സമുദായത്തിന് പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360329/geoffrey-muthukoya-thangal-samastha-does-not-interfere-in-deciding-ministers)