---
title: "സാൻ ഡിയാഗോ ഇസ്ലാമിക് സെന്ററിൽ വെടിവെപ്പ്: മൂന്ന് മരണം, അക്രമികളും മരിച്ച നിലയിൽ"
english_title: "Shooting at San Diego Islamic Center: Three dead, assailants also dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360288/shooting-at-san-diego-islamic-center-three-dead-assailants-also-dead"
published_at: "2026-05-19T09:03:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bda46b36a9_Three_dead,_assailants_also_dead.jpg"
keywords: []
---

# സാൻ ഡിയാഗോ ഇസ്ലാമിക് സെന്ററിൽ വെടിവെപ്പ്: മൂന്ന് മരണം, അക്രമികളും മരിച്ച നിലയിൽ

> **Lead Summary:** സാൻ ഡിയാഗോ: അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള സാൻ ഡിയാഗോ ഇസ്ലാമിക് സെന്ററിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു മസ്ജിദും ഇസ്ലാമിക് സ്കൂളും ഒന്നിച്ച് പ്രവർത്തിക്കുന്ന വലിയൊരു സമുച്ചയത്തിലാണ് തിങ്കളാഴ്ച ദരുണമായ ഈ സംഭവം അരങ്ങേറിയത്. വംശീയ അധിക്ഷേപവും വിദ്വേഷവുമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

സാൻ ഡിയാഗോ: അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള സാൻ ഡിയാഗോ ഇസ്ലാമിക് സെന്ററിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു മസ്ജിദും ഇസ്ലാമിക് സ്കൂളും ഒന്നിച്ച് പ്രവർത്തിക്കുന്ന വലിയൊരു സമുച്ചയത്തിലാണ് തിങ്കളാഴ്ച ദരുണമായ ഈ സംഭവം അരങ്ങേറിയത്. വംശീയ അധിക്ഷേപവും വിദ്വേഷവുമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആക്രമണം നടത്തിയ രണ്ട് പേരെയും പിന്നീട് സംഭവസ്ഥലത്തിന് സമീപം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി സാൻ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാൽ അറിയിച്ചു. ഇവർ പരസ്പരം വെടിവെച്ചതോ അതോ സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചതോ ആകാം എന്നാണ് പോലീസ് കരുതുന്നത്.

> "ആക്രമണം നടന്നത് ഒരു ഇസ്ലാമിക് സെന്ററിലായതുകൊണ്ട് തന്നെ, വംശീയ വിദ്വേഷം മൂലമുള്ള കുറ്റകൃത്യമായി കണക്കാക്കിയാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്," പോലീസ് ചീഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾക്ക് യഥാക്രമം 17, 19 വയസ്സ് പ്രായമുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്ലാമിക് സെന്ററിലെ സുരക്ഷാ ജീവനക്കാരനാണ്. അദ്ദേഹം സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മൂന്ന് പേരും മുതിർന്നവരാണ്. സ്കൂളിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്കേറ്റിട്ടില്ല.

തങ്ങളുടെ ഇസ്ലാമിക് സെന്റർ മുസ്ലിംങ്ങൾ അല്ലാത്തവർക്ക് വരെ ഒന്നിച്ചിരിക്കാനും പ്രാർത്ഥിക്കാനും പഠിക്കാനുമുള്ള ഒരിടമാണെന്നും ആരാധനാലയങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും മസ്ജിദിലെ ഇമാം താഹ ഹസ്സൻ പറഞ്ഞു. സാൻ ഡിയാഗോയിൽ വംശീയ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ മേയർ ടോഡ് ഗ്ലോറിയ, മുസ്ലിം സമൂഹത്തിന് പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും അറിയിച്ചു.

സംഭവത്തെക്കുറിച്ച് തനിക്ക് പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് അങ്ങേയറ്റം ഭയാനകമായ ഒന്നാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. യുഎസ് കോൺഗ്രസ് അംഗം സാറാ ജേക്കബ്സ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസത്തിന്റെ ഓഫീസ് എന്നിവരും ആക്രമണത്തെ ശക്തമായി അപലപിച്ചു. പ്രാദേശിക പോലീസിനൊപ്പം എഫ്ബിഐയും അന്വേഷണത്തിൽ പങ്കാളികളാകുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. സാൻ ഡിയാഗോയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് പോലീസ് നഗരത്തിലെ പ്രമുഖ മസ്ജിദുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360288/shooting-at-san-diego-islamic-center-three-dead-assailants-also-dead)