---
title: "ഇരുട്ടടി....! സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് കൂട്ടിയത് 86 പൈസ"
english_title: "Fuel prices hiked again in the state Petrol increased by 86 paise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360285/fuel-prices-hiked-again-in-the-state-petrol-increased-by-86-paise"
published_at: "2026-05-19T08:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bd6341e3b0_fuel_price.jpg"
keywords: []
---

# ഇരുട്ടടി....! സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് കൂട്ടിയത് 86 പൈസ

> **Lead Summary:** ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 98.63 ആയി. ഡീസൽ വില 91.5 ആയി ഉയർന്നു.

## Article Content

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 98.63 ആയി. ഡീസൽ വില 91.5 ആയി ഉയർന്നു.

കഴിഞ്ഞ ദിവസം സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിഎൻജി വില 96.50 രൂപയായിരുന്നു. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്.

മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360285/fuel-prices-hiked-again-in-the-state-petrol-increased-by-86-paise)