---
title: "ദാരുണം....! ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു, അമ്മ പരിക്കുകളോടെ ആശുപത്രിയിൽ"
english_title: "Father and daughter burned to death after car catches fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360268/father-and-daughter-burned-to-death-after-car-catches-fire"
published_at: "2026-05-19T06:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bb6042e922_2_death.jpg"
keywords: []
---

# ദാരുണം....! ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു, അമ്മ പരിക്കുകളോടെ ആശുപത്രിയിൽ

> **Lead Summary:** സുരേന്ദ്രനഗർ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം. ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിലാണ് സംഭവം. കുടുംബത്തോടെ സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെ ഷോർട്ട് സർക്കീട്ട് മൂലം കാറിന് തീപിടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

സുരേന്ദ്രനഗർ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം. ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിലാണ് സംഭവം. കുടുംബത്തോടെ സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെ ഷോർട്ട് സർക്കീട്ട് മൂലം കാറിന് തീപിടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തീ വാഹനത്തിനുള്ളിൽ അതിവേഗം പടർന്നതോടെ ലോക്കിങ് സംവിധാനം തകരാറിലായി കാറിന്റെ ഡോർ അടയുകയും അച്ഛൻ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയും അകത്ത് കുടുങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവ തക്കസമയത്ത് രക്ഷപ്പെട്ടതായും പരിക്കുകളോടെ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. സതിബെൻ സുവയെ ചികിത്സയ്ക്കായി ഖംഭാലിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360268/father-and-daughter-burned-to-death-after-car-catches-fire)