---
title: "'ഫിഷറീസ് തന്നാൽ ഉന്നത വിദ്യാഭ്യാസം നൽകാം എന്ന നിലപാടിൽ ലീഗ്'; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല, വിജ്ഞാപനം വൈകുന്നു"
english_title: "notification regarding portfolios of ministers in vd satheesan cabinet delayed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360267/notification-regarding-portfolios-of-ministers-in-vd-satheesan-cabinet-delayed"
published_at: "2026-05-19T06:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bb1aebb5ff_congress.jpg"
keywords: []
---

# 'ഫിഷറീസ് തന്നാൽ ഉന്നത വിദ്യാഭ്യാസം നൽകാം എന്ന നിലപാടിൽ ലീഗ്'; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല, വിജ്ഞാപനം വൈകുന്നു

> **Lead Summary:** തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകൾ സംബന്ധിച്ച തർക്കം തുടരുന്നതാണ് പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്. കൃഷി വകുപ്പിനോട് ടി സിദ്ധിഖിന് താൽപര്യമില്ല.

## Article Content

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകൾ സംബന്ധിച്ച തർക്കം തുടരുന്നതാണ് പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്. കൃഷി വകുപ്പിനോട് ടി സിദ്ധിഖിന് താൽപര്യമില്ല.

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റിട്ടും വി ഡി സതീശൻ ക്യാബിനറ്റിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കാൻ ആയിരുന്നു ധാരണ. ആ വകുപ്പ് റോജി എം ജോണിന് കൈമാറാനാണ് തീരുമാനം.

പക്ഷേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കണമെങ്കിൽ ഫിഷറീസ് അടക്കമുള്ള കോൺഗ്രസിന്റെ കയ്യിലുള്ള വകുപ്പ് വേണമെന്ന് ലീഗ് നിർബന്ധം പിടിച്ചു. ഫിഷറീസ് ലീഗിന് കൊടുക്കുന്നതിൽ കോൺഗ്രസിനും എതിരഭിപ്രായമുണ്ട്. ലത്തീൻ സഭയും എതിർപ്പ് അറിയിച്ചിരുന്നു. ഇങ്ങനെ ചില തർക്കങ്ങൾ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്.

അതേസമയം, തർക്കം തുടരുന്നതിനിടെ മന്ത്രിമാർക്ക് ഓഫീസ് അനുവദിച്ചു.സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മൂന്നാം നിലയിലാണ് പി.കെ. കുഞ്ഞാലി കുട്ടിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിർ വശത്താണ് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ്. കെ മുരളീധരനും രമേശ് ചെന്നിത്തലയ്ക്കും മോൻസ് ജോസഫിനും ഷിബു ബേബി ജോണിനും സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഓഫീസ് ലഭിച്ചു. സണ്ണി ജോസഫിന് നോർത്ത് സാൻവിച്ച് ബ്ലോക്ക് മൂന്നാം നില. അനൂപ് ജേക്കബിന് നോർത്ത് സാൻവിച്ച് ബ്ലോക്കിൽ ഓഫീസ്. എ പി അനിൽകുമാറിന് സെക്രട്ടറിയേറ്റ് മെയിൻ ബ്ലോക്ക് ഒന്നാം നിലയിൽ ഓഫീസ്.

ടി സിദ്ദിഖിനും കെ എ തുളസിക്കും സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലാണ് ഓഫീസ് അനുവദിച്ചിട്ടുള്ളത്. റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവർക്ക് സെക്രട്ടറിയേറ്റ് അനക്സ് വണ്ണിൽ ഓഫീസ് ലഭിച്ചു. എം ലിജു,വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ, പികെ ബഷീർ, വിഷ്ണുനാഥ് , എൻ ഷംസുദ്ദീൻ എന്നിവർക്ക് അനക്സ് 2 ലാണ് ഓഫീസ്

മന്ത്രി സി. പി ജോണിന് ഔദ്യോഗിക വസതിയായി. റോസ് ഹൗസ് ആയിരിക്കും സി പി ജോണിൻ്റെ ഔദ്യോഗിക വസതി.മുൻ സർക്കാരിൻ്റെ കാലത്ത് വി.ശിവൻകുട്ടി ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്. സെക്രട്ടറിയേറ്റ് മെയിൻ ബ്ലോക്കിലാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360267/notification-regarding-portfolios-of-ministers-in-vd-satheesan-cabinet-delayed)