---
title: "വണ്ടിയൊക്കെ കയ്യിൽ പിടിച്ച് നടക്കേണ്ടി വരുമോ ? സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് കിലോക്ക് രണ്ടു രൂപ"
english_title: "CNG price increased by Rs 2 per kg, CNG price in Kochi reaches Rs 96.50"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360264/cng-price-increased-by-rs-2-per-kg-cng-price-in-kochi-reaches-rs-9650"
published_at: "2026-05-18T23:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b4d1b44445_cng.jpg"
keywords: []
---

# വണ്ടിയൊക്കെ കയ്യിൽ പിടിച്ച് നടക്കേണ്ടി വരുമോ ? സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് കിലോക്ക് രണ്ടു രൂപ

> **Lead Summary:** **കൊച്ചി: ** സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ 96.50 രൂപയായി സിഎന്‍ജി വില. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്.

## Article Content

**കൊച്ചി: ** സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ 96.50 രൂപയായി സിഎന്‍ജി വില. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്.

ഇന്നലെ കിലോക്ക് ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു. മെയ് 15ന് നടപ്പാക്കിയ ഇന്ധനവിലവര്‍ധനയില്‍ സിഎന്‍ജിക്ക് രണ്ടുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നാല് ദിവസത്തിനിടെ സിഎന്‍ജിക്ക് അഞ്ച് രൂപയാണ് വര്‍ധിച്ചത്.

സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വാഹന ഉടമകള്‍ക്കും വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.

മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയും ഡീസലിന് 97.63 രൂപയുമായി.

ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്നതിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വര്‍ധിക്കുമെന്ന ഭീതിയിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്. പെട്രോള്‍, ഡീസല്‍ വില ഇനിയും വര്‍ധിപ്പിക്കുമെന്ന അഭ്യൂഹമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360264/cng-price-increased-by-rs-2-per-kg-cng-price-in-kochi-reaches-rs-9650)