---
title: "റെഡിയാക്കി വച്ചോ ... പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂളുകള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി "
english_title: "MVD issues instructions to school bus drivers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360254/mvd-issues-instructions-to-school-bus-drivers"
published_at: "2026-05-18T20:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b2fca46dd3_school.jpg"
keywords: []
---

# റെഡിയാക്കി വച്ചോ ... പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂളുകള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി 

> **Lead Summary:** **തിരുവന്തപുരം: **സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്.

## Article Content

**തിരുവന്തപുരം: **സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുമാണ് എംവിഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

**സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്**

**1. **ഏതു ക്ലാസ് വാഹനമാണോ ഓടിക്കുന്നത് ആ ക്ലാസ് വാഹനങ്ങള്‍ ഓടിച്ച് കുറഞ്ഞത് പത്തു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

**2. **മദ്യപിച്ചോ, അമിത വേഗതയില്‍ ഓടിച്ചതിനോ IPC 279,337,338,304A എന്നീ വകുപ്പ് പ്രകാരമോ ഒരു പ്രാവശ്യമെങ്കിലും ശിക്ഷിക്കപ്പെട്ടവരാകരുത്.കൂടാതെ POCSO/NDPS കേസുകളില്‍ ഉള്‍പ്പെട്ടവരാകരുത്.

**3. **ചുവന്ന ലൈറ്റ് മറികടക്കുക, ലയിന്‍ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് രണ്ടു പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാന്‍ പാടില്ല.

**4.** ക്രിമിനല്‍ കേസുകളില്‍ പെട്ടവരല്ല എന്നുറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണം.

**5.** കറുത്ത പാന്റും, വെളുത്ത ഷര്‍ട്ടും യൂണിഫോമായി ധരിക്കുകയും ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരിക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360254/mvd-issues-instructions-to-school-bus-drivers)