---
title: "കണ്ണൂരിൽ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു; ഷോക്കേറ്റത് വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് "
english_title: "Homeowner dies of shock on housewarming day in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360247/homeowner-dies-of-shock-on-housewarming-day-in-kannur"
published_at: "2026-05-18T20:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b26a0ded87_kannur.jpg"
keywords: []
---

# കണ്ണൂരിൽ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു; ഷോക്കേറ്റത് വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് 

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് ദാരുണമായി മരിച്ചത്.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് ദാരുണമായി മരിച്ചത്.

പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന് . ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

രാഘവന്‍, :രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടന്‍. മകന്‍ :ആദിത്ത് രാജേഷ്. സഹോദരങ്ങള്‍ :മഹേഷ്, ഷൈന, ലേഖ. സംസ്‌കാരം ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360247/homeowner-dies-of-shock-on-housewarming-day-in-kannur)