---
title: "മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാട്"
english_title: "Payasa offering at Ambalappara, Ottappalam for VD Satheesan, who was sworn in as Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360224/payasa-offering-at-ambalappara-ottappalam-for-vd-satheesan-who-was-sworn-in-as-chief-minister"
published_at: "2026-05-18T17:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0afd109a7d4_DTYHRTHY.jpg"
keywords: []
---

# മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാട്

> **Lead Summary:** പാലക്കാട്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ സന്തോഷത്തിൽ ഒറ്റപ്പാലം അമ്പലപ്പാറയിൽ കോൺഗ്രസ് പ്രവർത്തകരുടെ പായസ വഴിപാടും വിതരണവും. അമ്പലപ്പാറ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വി.ഡി സതീശന്റെ പേരിൽ (ഉത്രാടം നക്ഷത്രം) കഠിന പായസ വഴിപാട് നടത്തിയത്.

## Article Content

പാലക്കാട്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ സന്തോഷത്തിൽ ഒറ്റപ്പാലം അമ്പലപ്പാറയിൽ കോൺഗ്രസ് പ്രവർത്തകരുടെ പായസ വഴിപാടും വിതരണവും. അമ്പലപ്പാറ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വി.ഡി സതീശന്റെ പേരിൽ (ഉത്രാടം നക്ഷത്രം) കഠിന പായസ വഴിപാട് നടത്തിയത്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുൻപായി കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചത്. 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ, അതിൽ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദസൂചകമായാണ് ഈ പ്രത്യേക വഴിപാട് നടത്തിയത്.

ക്ഷേത്രത്തിലെ വഴിപാടിന് പുറമെ, പ്രദേശത്തെ അങ്കണവാടികളിലും ഖാദി കേന്ദ്രത്തിലും പൊതുജനങ്ങൾക്കിടയിലും പ്രവർത്തകർ വിപുലമായ രീതിയിൽ പായസ വിതരണം നടത്തി വിജയം ആഘോഷിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360224/payasa-offering-at-ambalappara-ottappalam-for-vd-satheesan-who-was-sworn-in-as-chief-minister)