---
title: "സ്ത്രീധന ആർത്തിക്ക് ഇരയായി ഒരു പെൺകുട്ടി കൂടി;  സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി ജീവനൊടുക്കി; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ"
english_title: "Woman commits suicide after dowry harassment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360212/woman-commits-suicide-after-dowry-harassment"
published_at: "2026-05-18T16:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0af423eaff1_23.jpg"
keywords: []
---

# സ്ത്രീധന ആർത്തിക്ക് ഇരയായി ഒരു പെൺകുട്ടി കൂടി;  സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി ജീവനൊടുക്കി; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

> **Lead Summary:** **ലഖ്നൗ: [ **നോയിഡയിൽ ഭർതൃവീട്ടുകാരുടെ ക്രൂരമായ സ്ത്രീധന പീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ യുവതി ജീവനൊടുക്കി. ജൽപുരയിലെ ഇക്കോടെക്-3 പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ദീപിക എന്ന യുവതിയാണ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.

## Article Content

**ലഖ്നൗ: [ **നോയിഡയിൽ ഭർതൃവീട്ടുകാരുടെ ക്രൂരമായ സ്ത്രീധന പീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ യുവതി ജീവനൊടുക്കി. ജൽപുരയിലെ ഇക്കോടെക്-3 പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ദീപിക എന്ന യുവതിയാണ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.

മേയ് 17-ന് രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ, പിതാവ് നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഋത്വികിനെയും ഭർതൃപിതാവ് മനോജിനെയും പോലീസ് അറസ്റ്റ് ചെയ്തു.

വെറും 14 മാസങ്ങൾക്ക് മുൻപായിരുന്നു ദീപികയുടെയും ഋത്വിക്കിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹസമയത്ത് തന്നെ ഫോർച്യൂണർ എസ്‌യുവിയും ഒരു കോടി രൂപയും സ്ത്രീധനമായി ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും, അത് നൽകാമെന്ന വാഗ്ദാനത്തിലാണ് വിവാഹം നടന്നതെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

എന്നാൽ വിവാഹം കഴിഞ്ഞിട്ടും തൃപ്തരാകാത്ത ഭർതൃവീട്ടുകാർ, വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ദീപികയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. തുടർച്ചയായുള്ള മാനസിക-പീഡനങ്ങളാണ് ദീപികയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് പോലീസ് അധികൃതർ സ്ഥിരീകരിച്ചു.

കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച ദീപികയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360212/woman-commits-suicide-after-dowry-harassment)