---
title: "ഒടുവിൽ ഇതൊരു പണിയാകുമോ?:  'വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകരും' - സ്വകാര്യ ബസ് ഉടമകൾ "
english_title: "Free travel for women in KSRTC buses, private bus sector will collapse - private bus owners"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360208/free-travel-for-women-in-ksrtc-buses-private-bus-sector-will-collapse-private-bus-owners-new"
published_at: "2026-05-18T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0af03283a21_bus.jpg"
keywords: []
---

# ഒടുവിൽ ഇതൊരു പണിയാകുമോ?:  'വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകരും' - സ്വകാര്യ ബസ് ഉടമകൾ 

> **Lead Summary:** **പാലക്കാട്: ** ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണ സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത അതൃപ്തിയും വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്.

## Article Content

**പാലക്കാട്: ** ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണ സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത അതൃപ്തിയും വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്.

സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ഇവർ വിമർശിക്കുന്നു. ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു.

വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകും. പുതിയ സർക്കാരിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360208/free-travel-for-women-in-ksrtc-buses-private-bus-sector-will-collapse-private-bus-owners-new)