---
title: " ഞെരിഞ്ഞമർന്നു ....: പരസ്പരം ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്ത് വീണു; കുടഗിൽ ആനത്താവളത്തിൽ യുവതിക്ക് ദാരുണാന്ത്യം "
english_title: "Young woman meets tragic end at Kudagal elephant sanctuary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360205/young-woman-meets-tragic-end-at-kudagal-elephant-sanctuary-new"
published_at: "2026-05-18T16:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aeebf2b103_komb.jpg"
keywords: []
---

#  ഞെരിഞ്ഞമർന്നു ....: പരസ്പരം ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്ത് വീണു; കുടഗിൽ ആനത്താവളത്തിൽ യുവതിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുശാൽനഗർ (മടിക്കേരി): **കർണാടക കുടഗിലെ വിനോദസഞ്ചാരകേന്ദ്രമായ കുശാൽനഗറിന് സമീപം ദുബാരെയിൽ ആനയു​ടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ ജിന്നു ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

## Article Content

**കുശാൽനഗർ (മടിക്കേരി): **കർണാടക കുടഗിലെ വിനോദസഞ്ചാരകേന്ദ്രമായ കുശാൽനഗറിന് സമീപം ദുബാരെയിൽ ആനയു​ടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ ജിന്നു ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ദുബാരെ ആനത്താവളത്തിൽ ആനയെ കുളിപ്പിക്കുന്നത് കണ്ടുനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, കാഞ്ചൻ എന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടി മാർത്താണ്ഡ എന്ന ആന പ്രകോപിതനായി. തുടർന്ന് ഇവ രണ്ടും ഏറ്റുമുട്ടിയതോടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനടിയിൽ ഞെരിഞ്ഞമർന്ന യുവതി ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടത്.

ആനകളെ നീക്കിയ ശേഷം ജിന്നുവിന്റെ മൃതദേഹം കുശാൽനഗറിലെ ആ​ശുപത്രിയിലേക്ക് മാറ്റി. മലയാളികളടക്കം നിരവധി പേർ ദിനേന എത്തുന്ന സ്ഥലമാണ് ദുബാരെ ആനത്താവളം. ഇവിടെ വിനേനാദസഞ്ചാരികൾക്ക് ​ആനസവാരിയും ബോട്ട് യാത്രയും അടക്കമുള്ള സൗകര്യങ്ങൾ ഉണ്ട്. ആനസവാരിക്ക് ഉപയോഗിക്കുന്ന ആനകളാണ് പരസ്പരം ഏറ്റുമുട്ടുകയും യുവതിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360205/young-woman-meets-tragic-end-at-kudagal-elephant-sanctuary-new)