---
title: "പേര് സതീശൻ എന്നാണോ? പടക്കം സൗജന്യമായി വാങ്ങാം; കോഴിക്കോട് പടക്കക്കടയിൽ 'സതീശൻമാർക്ക്' ഓഫർ"
english_title: "Fireworks package for Satishans, fireworks shop with free offer, 12 shots"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360181/fireworks-package-for-satishans-fireworks-shop-with-free-offer-12-shots"
published_at: "2026-05-18T14:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ad99e86bc9_padakkam.jpg"
keywords: []
---

# പേര് സതീശൻ എന്നാണോ? പടക്കം സൗജന്യമായി വാങ്ങാം; കോഴിക്കോട് പടക്കക്കടയിൽ 'സതീശൻമാർക്ക്' ഓഫർ

> **Lead Summary:** **കോഴിക്കോട്: **കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റ ദിനം വേറിട്ട രീതിയിൽ ആഘോഷമാക്കുകയാണ് കോഴിക്കോട്ടെ ഒരു പടക്കക്കട.

## Article Content

**കോഴിക്കോട്: **കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റ ദിനം വേറിട്ട രീതിയിൽ ആഘോഷമാക്കുകയാണ് കോഴിക്കോട്ടെ ഒരു പടക്കക്കട.

നിങ്ങളുടെ പേര് സതീശൻ എന്നാണോ? എങ്കിൽ ഈ സന്തോഷവാർത്ത നിങ്ങൾക്കുള്ളതാണ്. കോഴിക്കോട് 'അയ്യൻസ്' പടക്കക്കടയിലാണ് സതീശൻ നാമധാരികൾക്കായി പ്രത്യേക സൗജന്യ ഓഫർ ഒരുക്കിയിരിക്കുന്നത്.

സ്വന്തം പേരിൽ ഒരാൾ സംസ്ഥാനത്തിന്റെ അമരത്തെത്തിയതിന്റെ ആഹ്ലാദത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ ആഗ്രഹിക്കുന്ന സതീശൻമാർക്ക് കടയുടമ പടക്കം സൗജന്യമായി നൽകും.

തിരിച്ചറിയൽ കാർഡുമായി എത്തുന്ന സതീശൻമാർക്ക് 180 രൂപ വിലയുള്ള 12 ഷോട്ട് മൾട്ടി കളർ പടക്കപ്പൊതിയാണ് സമ്മാനമായി ലഭിക്കുക.

ഇന്ന് രാത്രി പത്ത് മണി വരെയാണ് ഈ ഓഫർ ലഭ്യമാകുക. ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കടയുടമ പറഞ്ഞു.

പുതിയ മുഖ്യമന്ത്രി സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ നിരവധി സതീശൻമാരാണ് ഓഫർ കേട്ടറിഞ്ഞ് അയ്യൻസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360181/fireworks-package-for-satishans-fireworks-shop-with-free-offer-12-shots)