---
title: "'സത്യപ്രതിജ്ഞാ ചടങ്ങിലെ ഹൃദയ സ്പർശിയായ സ്നേഹക്കാഴ്ച', ഒരു നോക്കുകാണാൻ അമ്മാളു അമ്മ എത്തി; വേദിയിൽ ആലിംഗനം ചെയ്ത് സ്വീകരിച്ച് വി.ഡി സതീശൻ"
english_title: "ammalu amma met and congradulated vd satheesan after oath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360177/ammalu-amma-met-and-congradulated-vd-satheesan-after-oath"
published_at: "2026-05-18T14:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ad86176174_ammalu_amma.jpg"
keywords: []
---

# 'സത്യപ്രതിജ്ഞാ ചടങ്ങിലെ ഹൃദയ സ്പർശിയായ സ്നേഹക്കാഴ്ച', ഒരു നോക്കുകാണാൻ അമ്മാളു അമ്മ എത്തി; വേദിയിൽ ആലിംഗനം ചെയ്ത് സ്വീകരിച്ച് വി.ഡി സതീശൻ

> **Lead Summary:** തിരുവനന്തപുരം: ഒന്നാം പ്രളയ കാലം മുതൽ തുടങ്ങിയ വയോധികയും വി.ഡി സതീശനും തമ്മിലുള്ള ഒരു ഊഷ്മള ബന്ധത്തിന്‍റെ കഥ ഇന്ന് സത്യപ്രതിജ്ഞാ വേദിയിൽ ഏവരുടെയും മനസ് നിറച്ചു. 2028ലെ പ്രളയത്തിൽ നിന്ന് വി.ഡി സതീശനിടപെട്ട് സംരക്ഷണം നൽകിയ വയോധിക അമ്മാളു അമ്മയാണ് വേദിയിലെത്തി വി.ഡി സതീശനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചത്.

## Article Content

തിരുവനന്തപുരം: ഒന്നാം പ്രളയ കാലം മുതൽ തുടങ്ങിയ വയോധികയും വി.ഡി സതീശനും തമ്മിലുള്ള ഒരു ഊഷ്മള ബന്ധത്തിന്‍റെ കഥ ഇന്ന് സത്യപ്രതിജ്ഞാ വേദിയിൽ ഏവരുടെയും മനസ് നിറച്ചു. 2028ലെ പ്രളയത്തിൽ നിന്ന് വി.ഡി സതീശനിടപെട്ട് സംരക്ഷണം നൽകിയ വയോധിക അമ്മാളു അമ്മയാണ് വേദിയിലെത്തി വി.ഡി സതീശനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചത്.

മക്കളില്ലാത്ത തനിക്ക് ദുരിതകാലത്ത് അഭയം നൽകിയ സതീശൻ തനിക്ക് മകനെ പോലെയാണെന്ന് അമ്മാളു അമ്മ പറയുന്നു. വി.ഡിക്കൊപ്പമുള്ള ചിത്രവുമായി വേദിക്കരികിലെത്തിയ അമ്മാളു അമ്മ ഇത്ര മാത്രമേ പറഞ്ഞുള്ളൂ, വേറെ ആഗ്രഹങ്ങളൊന്നും എനിക്കില്ല, എനിക്ക് സതീശനെ ഒന്ന് കെട്ടിപ്പിടിക്കണം. ഒടുവിൽ ആ ആഗ്രഹവും സാധിച്ച് അമ്മാളു അമ്മ സന്തോഷത്തോടെ മടങ്ങി.

വി.ഡി സതീശനൊപ്പം രാഹുല്‍ ഗാന്ധിയെയും വേദിയിലെത്തി കെട്ടിപ്പിടിക്കാനായി. വി.ഡി സതീശനൊപ്പമുള്ള ചിത്രവുമുയര്‍ത്തി സദസ്സില്‍ നിന്ന അമ്മാളു അമ്മയെ രാവിലെത്തന്നെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളാണ് അവരെ വേദിയില്‍ എത്തിച്ചത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360177/ammalu-amma-met-and-congradulated-vd-satheesan-after-oath)