---
title: "'കരാറിന് തയ്യാറായില്ലെങ്കിൽ ഇറാനെ തകർക്കും'; എഐ യുദ്ധചിത്രങ്ങൾ പങ്കുവെച്ച് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ഭീഷണി"
english_title: "Donald Trump's dire threat after sharing AI war footage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360163/donald-trumps-dire-threat-after-sharing-ai-war-footage"
published_at: "2026-05-18T14:03:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0acf08b0eba_17.jpg"
keywords: []
---

# 'കരാറിന് തയ്യാറായില്ലെങ്കിൽ ഇറാനെ തകർക്കും'; എഐ യുദ്ധചിത്രങ്ങൾ പങ്കുവെച്ച് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ഭീഷണി

> **Lead Summary:** **വാഷിങ്ടൺ:[ ** പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുന്നതിനിടെ, ഇറാനെതിരെ കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്.

## Article Content

**വാഷിങ്ടൺ:[ ** പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുന്നതിനിടെ, ഇറാനെതിരെ കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്.

നിർദ്ദിഷ്ട സമാധാന കരാറിൽ ഒപ്പുവെക്കാൻ ഇറാൻ എത്രയും വേഗം തയ്യാറാകണമെന്നും അല്ലാത്തപക്ഷം ആ രാജ്യത്തെ പൂർണ്ണമായും തകർക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന ചർച്ചകൾക്ക് അനുവദിച്ച സമയം അതിവേഗം അവസാനിക്കുകയാണെന്ന് വ്യക്തമാക്കിയ ട്രംപ്, തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇരുപതിലധികം യുദ്ധചിത്രങ്ങൾ പങ്കുവെച്ചാണ് ഈ ഭീഷണി മുഴക്കിയത്.

> ട്രംപ് പുറത്തുവിട്ട ഡിജിറ്റൽ ചിത്രങ്ങളിൽ ഇറാന്റെ ഭൂപടത്തിന് മുകളിൽ യുഎസ് പതാക സ്ഥാപിച്ചതായും ചുറ്റും ഇറാനെ ലക്ഷ്യമിടുന്ന യുദ്ധസജ്ജീകരണങ്ങളുമാണ് ഉള്ളത്. ഇറാന്റെ അതിവേഗ ബോട്ടുകൾക്ക് നേരെ അമേരിക്കൻ ഡ്രോണുകൾ ആക്രമണം നടത്തുന്ന ചിത്രത്തോടൊപ്പം "ബൈ ബൈ, ഫാസ്റ്റ് ബോട്ട്സ്" എന്ന കുറിപ്പും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

ഇതിനുപുറമെ, ബഹിരാകാശത്തിരുന്ന് മിസൈൽ ആക്രമണങ്ങൾക്ക് താൻ തന്നെ നേതൃത്വം നൽകുന്ന രീതിയിലുള്ള എഐ ചിത്രങ്ങളും, കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് മിസൈൽ പ്രഹരങ്ങളെ സൂചിപ്പിക്കാനായി ശബ്ദമുണ്ടാക്കുന്ന വീഡിയോയും ട്രംപ് പോസ്റ്റ് ചെയ്തു.

പശ്ചിമേഷ്യയിലും ഹോർമുസ് കടലിടുക്കിലും സംഘർഷം പുകയുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രകോപനം. അതേസമയം, ലെബനനിൽ അമേരിക്ക മുൻകൈയെടുത്ത് വെടിനിർത്തൽ നടപ്പാക്കാതെ യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഇപ്പോഴുമുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360163/donald-trumps-dire-threat-after-sharing-ai-war-footage)