---
title: " ചുറ്റിലുമുള്ളത് കഴുകന്മാർ മാത്രം ....!  മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ച്  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;  23കാരൻ അറസ്റ്റിൽ"
english_title: "23-year-old man arrested for raping minor girl in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360129/23-year-old-man-arrested-for-raping-minor-girl-in-maharashtra"
published_at: "2026-05-18T12:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab69108887_rape.jpg"
keywords: []
---

#  ചുറ്റിലുമുള്ളത് കഴുകന്മാർ മാത്രം ....!  മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ച്  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;  23കാരൻ അറസ്റ്റിൽ

> **Lead Summary:** **മഹാരാഷ്ട്ര : ** പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ക‍‍ഴിഞ്ഞ ശനിയാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം.

## Article Content

**മഹാരാഷ്ട്ര : ** പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ക‍‍ഴിഞ്ഞ ശനിയാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം.

23കാരൻ 14കാരിയായ പെണ്‍കുട്ടിയെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും പിന്നാലെ പീഡനത്തിനിരയാക്കുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്.

ബി എൻ എസിലെ 137(2) തട്ടിക്കൊണ്ടുപോകൽ, 64(1) പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് സീനിയർ ഇൻസ്പെക്ടർ പന്ധാരി കാന്തേ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360129/23-year-old-man-arrested-for-raping-minor-girl-in-maharashtra)