---
title: "കുടുംബവഴക്ക് അതിരുകടന്നു; കോഴിക്കോട് തൊട്ടിൽപ്പാലത്ത്  അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു "
english_title: "Police register case against father for allegedly beating son at Thottilpalam in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360126/police-register-case-against-father-for-allegedly-beating-son-at-thottilpalam-in-kozhikode-new"
published_at: "2026-05-18T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab54e57289_police.jpg"
keywords: []
---

# കുടുംബവഴക്ക് അതിരുകടന്നു; കോഴിക്കോട് തൊട്ടിൽപ്പാലത്ത്  അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു 

> **Lead Summary:** **തൊട്ടിൽപ്പാലം: **കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു . കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പനയിൽ വിപിൻ മാത്യു വിനെയാണ് അച്ഛൻ പാറി ഷാജി വെട്ടിപ്പരിക്കേൽപ്പിച്ചത്.

## Article Content

**തൊട്ടിൽപ്പാലം: **കുടുംബവഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു . കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പനയിൽ വിപിൻ മാത്യു വിനെയാണ് അച്ഛൻ പാറി ഷാജി വെട്ടിപ്പരിക്കേൽപ്പിച്ചത്.

ശനിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . വെട്ടേറ്റ വിപിനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360126/police-register-case-against-father-for-allegedly-beating-son-at-thottilpalam-in-kozhikode-new)