---
title: "അതിരുകടന്ന് പരാക്രമം....! ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപനം; ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ച് ക്രൂരത, പരാതിയിൽ അന്വേഷണം"
english_title: "woman allegedly attacked with acid by husband for not giving birth to son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360093/woman-allegedly-attacked-with-acid-by-husband-for-not-giving-birth-to-son"
published_at: "2026-05-18T10:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa209b6175_acid_attack.jpg"
keywords: []
---

# അതിരുകടന്ന് പരാക്രമം....! ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപനം; ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ച് ക്രൂരത, പരാതിയിൽ അന്വേഷണം

> **Lead Summary:** ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപിച്ച് പൂനെയിൽ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ച് ഭർത്താവ്. 30 കാരനായ യുവാവാണ് ഭാര്യയ്ക്കുനേരെ ക്രൂരമായ ആക്രമണം നടത്തിയത്. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒ‍ഴിച്ചത്. പിന്നാലെ സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റു.

## Article Content

ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപിച്ച് പൂനെയിൽ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ച് ഭർത്താവ്. 30 കാരനായ യുവാവാണ് ഭാര്യയ്ക്കുനേരെ ക്രൂരമായ ആക്രമണം നടത്തിയത്. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒ‍ഴിച്ചത്. പിന്നാലെ സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റു.

പുനെയിലെ ഹവേലി താലൂക്കയിൽ ക‍ഴിഞ്ഞ ഏപ്രിൽ 20ന് ആണ് സംഭവം. ആസിഡ് ആക്രമണത്തിന് പിന്നാലെ യുവതിക്ക് ചികിത്സ നിഷേധിക്കുകയും മാതാപിക്കളുടെ അടുത്തേക്ക് പോകുന്നതും ഭർത്താവ് തടഞ്ഞിരുന്നു. എന്നാൽ മെയ് 9ന് ഭർത്താവിൻ്റെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്ക് പോകുകയും വീട്ടുകാരോട് തൻ്റെ ദുരനുഭവം പങ്കുവെക്കുകയുമായിരുന്നു. പിന്നീട് മെയ് 14ൽ പൂനെ പൊലീസിൽ യുവതി പരാതി നൽകുകയും ചെയ്തു. മെഡിക്കൽ പരിശോധനയ്ക്ക് പിന്നാലെ യുവതിയുടെ ഭർത്താവിനെതിരെ മെയ് 15ന് കേസ് രജിസ്റ്റർ ചെയ്തു.

ഫാബ്രിക്കേഷൻ യൂണിറ്റിലെ വെൽഡറാണ് യുവാവ്. ഇരുവർക്കും രണ്ട് പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. ആണ്‍കുഞ്ഞ് ലഭിക്കാത്തതിനാൽ യുവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഏപ്രിൽ 20 മുതൽ ഉപദ്രവിച്ചെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ആണ്‍കുഞ്ഞിന് പകരം പെണ്‍കുട്ടികളെ പ്രസവിച്ചതിനും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അവർ പറയുന്നു. മെയ് 9ന് ഭർത്താവ് ജോലിക്കായി പുറത്തേക്ക് പോയതിന് പിന്നാലെയാണ് യുവതി തൻ്റെ മാതാപിതാക്കളുടെ അടുത്തേക്ക് എത്തുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360093/woman-allegedly-attacked-with-acid-by-husband-for-not-giving-birth-to-son)