---
title: " സത്യപ്രതിജ്ഞാ ദിനത്തിൽ ആശ്വാസം ....! സ്വർണം വാങ്ങാൻ പോകുന്നവർക്ക് ലോട്ടറിയടിച്ചു, പവന് കുറഞ്ഞത് 400 രൂപ!"
english_title: "Gold prices fall again in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360088/gold-prices-fall-again-in-kerala-new-"
published_at: "2026-05-18T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a9f7ee4f3a_gold.jpg"
keywords: []
---

#  സത്യപ്രതിജ്ഞാ ദിനത്തിൽ ആശ്വാസം ....! സ്വർണം വാങ്ങാൻ പോകുന്നവർക്ക് ലോട്ടറിയടിച്ചു, പവന് കുറഞ്ഞത് 400 രൂപ!

> **Lead Summary:** **തിരുവനന്തപുരം: ** ആശ്വാസവാർത്ത .... കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി.

## Article Content

**തിരുവനന്തപുരം: ** ആശ്വാസവാർത്ത .... കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം, കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360088/gold-prices-fall-again-in-kerala-new-)