---
title: "ചോരക്കളമായി കളിക്കളം; ക്രിക്കറ്റ് ടൂർണമെന്റിനിടെ വാക്കുതർക്കം, യുവാവിനെ പിച്ചാത്തികൊണ്ട് കുത്തിക്കൊന്നു"
english_title: "A young man was stabbed to death during an argument during a cricket tournament."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360086/a-young-man-was-stabbed-to-death-during-an-argument-during-a-cricket-tournament"
published_at: "2026-05-18T10:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a9cff539b8_kasargod.jpg"
keywords: []
---

# ചോരക്കളമായി കളിക്കളം; ക്രിക്കറ്റ് ടൂർണമെന്റിനിടെ വാക്കുതർക്കം, യുവാവിനെ പിച്ചാത്തികൊണ്ട് കുത്തിക്കൊന്നു

> **Lead Summary:** **കാസർഗോഡ്: **ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചത്. മാർപ്പിനടുക്ക ബദ്രുകുഡ്‌ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ ആണ് മരിച്ചത്.

## Article Content

**കാസർഗോഡ്: **ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചത്. മാർപ്പിനടുക്ക ബദ്രുകുഡ്‌ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ ആണ് മരിച്ചത്.

കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കളിക്കിടെ വാക്ക് തർക്കം ഉണ്ടാവുകയും ഉടൻ തന്നെ കത്തികൊണ്ട് യുവാവിനെ കുത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360086/a-young-man-was-stabbed-to-death-during-an-argument-during-a-cricket-tournament)