---
title: "ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ...: ബംഗളൂരുവിൽ ബലിപെരുന്നാൾ മേയ് 28ന്"
english_title: "Eid-ul-Adha in Bengaluru on May 28th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360077/eid-ul-adha-in-bengaluru-on-may-28th-new-"
published_at: "2026-05-18T09:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a960c3a093_gc.jpg"
keywords: []
---

# ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ...: ബംഗളൂരുവിൽ ബലിപെരുന്നാൾ മേയ് 28ന്

> **Lead Summary:** **ബംഗളൂരു: **ഗൾഫ് നാടുകൾക്ക് പിന്നാലെ ബംഗളൂരുവിലും ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു .** **ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ദുൽഖഅദ് മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്ച്ച മുതൽ ദുൽഹിജ്ജ ആരംഭിക്കുമെന്നും അതുപ്രകാരം മേയ് 28 വ്യാഴാഴ്ച ബലി പെരുന്നാൾ ആയിരിക്കുമെന്ന് മലബാർ മുസ്‍ലിം അസോസിയേഷൻ ഖതീബ് ഉമർ അബ്‌ദുല്ല ഫൈസി അറിയിച്ചു.

## Article Content

**ബംഗളൂരു: **ഗൾഫ് നാടുകൾക്ക് പിന്നാലെ ബംഗളൂരുവിലും ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു .** **ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ദുൽഖഅദ് മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്ച്ച മുതൽ ദുൽഹിജ്ജ ആരംഭിക്കുമെന്നും അതുപ്രകാരം മേയ് 28 വ്യാഴാഴ്ച ബലി പെരുന്നാൾ ആയിരിക്കുമെന്ന് മലബാർ മുസ്‍ലിം അസോസിയേഷൻ ഖതീബ് ഉമർ അബ്‌ദുല്ല ഫൈസി അറിയിച്ചു.

കർണാടക ഹിലാൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം അറഫ നോമ്പ് 27 ബുധനാഴ്ചയാണെന്നും അദ്ദേഹം അറിയിച്ചു.പ്രഖ്യാപനം വന്നതോടെ ബംഗളൂരുവിലെ മലയാളി വിശ്വാസികളും ഇനി പെരുന്നാൾ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360077/eid-ul-adha-in-bengaluru-on-may-28th-new-)