---
title: "അജ്ഞാതന്റെ ഫോൺവിളി ശല്യം: ഷൊർണൂർ അഗ്നിരക്ഷാസേന വലയുന്നു, അത്യാഹിത വിവരങ്ങൾ അറിയിക്കാനാവാതെ പൊതുജനങ്ങൾ"
english_title: "Shoranur Fire Department is overwhelmed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360069/shoranur-fire-department-is-overwhelmed"
published_at: "2026-05-18T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a91c741402_2.jpg"
keywords: []
---

# അജ്ഞാതന്റെ ഫോൺവിളി ശല്യം: ഷൊർണൂർ അഗ്നിരക്ഷാസേന വലയുന്നു, അത്യാഹിത വിവരങ്ങൾ അറിയിക്കാനാവാതെ പൊതുജനങ്ങൾ

> **Lead Summary:** **ഷൊർണൂർ:[ **[ ] അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്ക് നിരന്തരമായി അജ്ഞാതൻ ഫോൺ ചെയ്ത് ശല്യപ്പെടുത്തുന്നത് കാരണം യഥാർത്ഥ അത്യാഹിത വിവരങ്ങൾ കൃത്യസമയത്ത് അറിയിക്കാൻ കഴിയാതെ പൊതുജനങ്ങൾ വലയുന്നു.

## Article Content

**ഷൊർണൂർ:[ **[ ] അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്ക് നിരന്തരമായി അജ്ഞാതൻ ഫോൺ ചെയ്ത് ശല്യപ്പെടുത്തുന്നത് കാരണം യഥാർത്ഥ അത്യാഹിത വിവരങ്ങൾ കൃത്യസമയത്ത് അറിയിക്കാൻ കഴിയാതെ പൊതുജനങ്ങൾ വലയുന്നു.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രണ്ട് നമ്പറുകളിൽ നിന്നാണ് ഷൊർണൂർ അഗ്നിരക്ഷാ കാര്യാലയത്തിലേക്ക് തുടർച്ചയായി കോളുകൾ വരുന്നത്. ഫോൺ എടുക്കുന്ന ഉദ്യോഗസ്ഥരെ ഇയാൾ അസഭ്യം പറയുന്നതും പരസ്പരവിരുദ്ധമായി സംസാരിക്കുന്നതും പതിവാക്കിയിരിക്കുകയാണ്.

ശല്യക്കാരന്റെ നിരന്തരമായ വിളി കാരണം ലൈനുകൾ എപ്പോഴും ബിസിയാകുന്നതിനാൽ, അടിയന്തര ആവശ്യങ്ങൾക്കായി സ്റ്റേഷനിലേക്ക് ബന്ധപ്പെടാൻ ശ്രമിക്കുന്ന മറ്റുള്ളവർക്ക് ഫോൺ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കഴിഞ്ഞ ഒരു മാസത്തോളമായി അഗ്നിരക്ഷാസേന ഈ ദുരിതം അനുഭവിക്കുകയാണ്. ഫോൺ ശല്യം അതിരുകടന്നതോടെ ഉദ്യോഗസ്ഥർ കഴിഞ്ഞ എട്ടാം തീയതി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.

സ്റ്റേഷൻ നമ്പറിലേക്ക് പോലും വിളിച്ച് ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് ഇവർ പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോൺവിളികൾ വരുന്നത് കാരാകുറുശ്ശി സ്വദേശിയിൽ നിന്നാണെന്ന് കണ്ടെത്തുകയും, ഇയാൾ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണെന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360069/shoranur-fire-department-is-overwhelmed)