---
title: "കഴുത്തിൽ ഷാൾ കുരുങ്ങി എട്ടാംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Eighth grade student dies after shawl gets tangled around his neck"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360058/eighth-grade-student-dies-after-shawl-gets-tangled-around-his-neck"
published_at: "2026-05-18T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a8d1bec8ed_death_student.jpg"
keywords: []
---

# കഴുത്തിൽ ഷാൾ കുരുങ്ങി എട്ടാംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** തൃശ്ശൂർ: കഴുത്തിൽ ഷാൾ കുരുങ്ങി എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു. താന്ന്യം പെരിങ്ങോട്ടുകര സഹോദരവീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിന്റെയും ശാന്തിമോളുടെയും മകൾ ആദിമ യാണ് മരിച്ചത്. ഞായർ പകലാണ്‌ സംഭവം. സഹോദരന്മാർക്കും കൂട്ടുകാർക്കുമൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആദിമ ഇവരോട് വഴക്കിട്ട് മുറിയിൽ കയറി വാതിലടച്ച് കഴുത്തിൽ ഷാളിട്ട് മുറുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

## Article Content

തൃശ്ശൂർ: കഴുത്തിൽ ഷാൾ കുരുങ്ങി എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു. താന്ന്യം പെരിങ്ങോട്ടുകര സഹോദരവീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിന്റെയും ശാന്തിമോളുടെയും മകൾ ആദിമ യാണ് മരിച്ചത്. ഞായർ പകലാണ്‌ സംഭവം. സഹോദരന്മാർക്കും കൂട്ടുകാർക്കുമൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആദിമ ഇവരോട് വഴക്കിട്ട് മുറിയിൽ കയറി വാതിലടച്ച് കഴുത്തിൽ ഷാളിട്ട് മുറുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയ ആദിമയെ ആദ്യം വലപ്പാട് ഗവ. ആശുപത്രിയിലും പിന്നീട് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിറാം, ആദിശേഷൻ എന്നിവരാണ്‌ സഹോദരങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360058/eighth-grade-student-dies-after-shawl-gets-tangled-around-his-neck)