---
title: "ഇതൊരു  ഒന്നൊന്നര കൃഷി തന്നെ ....! വീട്ടുവളപ്പിലെ കൃഷികൾക്കിടയിൽ കഞ്ചാവ് ചെടി; യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for growing cannabis plant among crops in home yard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360057/youth-arrested-for-growing-cannabis-plant-among-crops-in-home-yard-new"
published_at: "2026-05-18T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a8f0ca9438_arrest.jpg"
keywords: []
---

# ഇതൊരു  ഒന്നൊന്നര കൃഷി തന്നെ ....! വീട്ടുവളപ്പിലെ കൃഷികൾക്കിടയിൽ കഞ്ചാവ് ചെടി; യുവാവ് അറസ്റ്റിൽ

> **Lead Summary:** **വർക്കല: **വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുടെ മറവിൽ ആഡംബരത്തോടെ കഞ്ചാവ് ചെടികൾ വളർത്തി പരിപാലിച്ചുപോന്ന യുവാവ് ഒടുവിൽ യുവാവ് അറസ്റ്റിൽ. വെട്ടൂർ അഴകൻവിള ലക്ഷംവീട്ടിൽ ഊച്ചാണ്ടി എന്ന് വിളിക്കുന്ന റാഷിദിനെ യാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**വർക്കല: **വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുടെ മറവിൽ ആഡംബരത്തോടെ കഞ്ചാവ് ചെടികൾ വളർത്തി പരിപാലിച്ചുപോന്ന യുവാവ് ഒടുവിൽ യുവാവ് അറസ്റ്റിൽ. വെട്ടൂർ അഴകൻവിള ലക്ഷംവീട്ടിൽ ഊച്ചാണ്ടി എന്ന് വിളിക്കുന്ന റാഷിദിനെ യാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന രണ്ട് മീറ്റർ, ഒന്നര മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് തൈകളുമാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികളെ മാസങ്ങളായി ഇയാൾ വളവും വെള്ളവുമൊഴിച്ച് പരിപാലിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വർക്കല ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360057/youth-arrested-for-growing-cannabis-plant-among-crops-in-home-yard-new)