---
title: "കിണറ്റിലേയ്ക്ക് തള്ളിയിട്ട് കുഴിച്ചുമൂടി....! മകളെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിൽ തെളിഞ്ഞത് ദുരഭിമാനത്തിന്റെ പേരിലുള്ള ക്രൂരകൃത്യം"
english_title: "karnataka man throws teen daughter into well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360052/karnataka-man-throws-teen-daughter-into-well"
published_at: "2026-05-18T09:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a8bc181e4b_crime.jpg"
keywords: []
---

# കിണറ്റിലേയ്ക്ക് തള്ളിയിട്ട് കുഴിച്ചുമൂടി....! മകളെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിൽ തെളിഞ്ഞത് ദുരഭിമാനത്തിന്റെ പേരിലുള്ള ക്രൂരകൃത്യം

> **Lead Summary:** ബംഗളൂരു: മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദുരഭിമാനക്കൊല. കർണാടകയിലെ തുകൂരുവിലാണ് ദാരുണ സംഭവം. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് മകളെ അതിക്രൂരമായി മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടിയത്. ശേഷം മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.

## Article Content

ബംഗളൂരു: മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദുരഭിമാനക്കൊല. കർണാടകയിലെ തുകൂരുവിലാണ് ദാരുണ സംഭവം. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് മകളെ അതിക്രൂരമായി മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടിയത്. ശേഷം മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.

ഏപ്രിൽ 16 മുതലാണ് 17കാരിയായ മേഘ്നയെ കാണാതായത്. അമ്മയുടെ ബന്ധത്തിൽപ്പെട്ട യുവാവുമായി മേഘ്ന പ്രണയത്തിലായിരുന്നു. 18 വയസ് തികഞ്ഞാൽ വിവാഹം നടത്താൻ ഒരുക്കമാണെന്ന് യുവാവിന്റെ കുടുംബവും അറിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തോട് മേഘ്നയുടെ പിതാവായ തിമ്മരായപ്പയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. പ്രണയത്തെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾ മേഘ്നയെ കിണറ്റിലേയ്ക്ക് തള്ളിയിടുകയും പാറകഷ്ണം മുകളിലേയ്ക്ക് ഇടുകയുമായിരുന്നു. മകൾ മരിച്ചെന്ന് ഉറപ്പാക്കിയതോടെ ഇയാൾ വീടിന് സമീപത്ത് കുഴിച്ചിടുകയും ചെയ്തു.

വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ആയിരുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മേഘ്നയ്ക്കായി അന്വേഷണം ഊർജിതമാക്കിയതോടെ തിമ്മരായപ്പ ഒളിവിൽ പോയി. ശേഷം പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മേഘ്നയുടെ മൃതദേഹം പുറത്തെടുത്ത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360052/karnataka-man-throws-teen-daughter-into-well)