---
title: "തോൽവിക്ക് പിന്നാലെ സ്വന്തം ടീമിനെ ട്രോളി ശുഭ്മാൻ ഗിൽ; 'അടുത്ത തവണ നമുക്ക് പിടിക്കാം!'"
english_title: "Shubman Gill trolls his own team after defeat; 'Let's catch them next time!'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360013/shubman-gill-trolls-his-own-team-after-defeat-lets-catch-them-next-time"
published_at: "2026-05-17T17:17:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09aaee1cd7f_HFGHFD.jpg"
keywords: []
---

# തോൽവിക്ക് പിന്നാലെ സ്വന്തം ടീമിനെ ട്രോളി ശുഭ്മാൻ ഗിൽ; 'അടുത്ത തവണ നമുക്ക് പിടിക്കാം!'

> **Lead Summary:** കൊൽക്കത്ത:**[ **ഐപിഎല്ലിൽ ഓരോ വിജയത്തിന് ശേഷവും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ എതിരാളികളെ ട്രോളാറുള്ള ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ, ഇത്തവണ തോൽവിക്ക് പിന്നാലെ കുത്ത് കൊടുത്തത് സ്വന്തം ടീമിന് തന്നെ! തുടർച്ചയായ അഞ്ച് വിജയങ്ങൾക്ക് ശേഷമാണ് ഗുജറാത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടുന്നത്. ചെന്നൈ, ആർസിബി, പഞ്ചാബ് ടീമുകളെ തോൽപ്പിച്ച ശേഷം ഗിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ കൊൽക്കത്തയോട് തോറ്റതോടെ സ്വന്തം ടീമിന്റെ മോശം ഫീൽഡിംഗിനെതിരെയാണ് ഗിൽ ഇൻസ്റ്റഗ്രാമിൽ രംഗത്തെത്തിയത്.

## Article Content

കൊൽക്കത്ത:**[ **ഐപിഎല്ലിൽ ഓരോ വിജയത്തിന് ശേഷവും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ എതിരാളികളെ ട്രോളാറുള്ള ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ, ഇത്തവണ തോൽവിക്ക് പിന്നാലെ കുത്ത് കൊടുത്തത് സ്വന്തം ടീമിന് തന്നെ! തുടർച്ചയായ അഞ്ച് വിജയങ്ങൾക്ക് ശേഷമാണ് ഗുജറാത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടുന്നത്. ചെന്നൈ, ആർസിബി, പഞ്ചാബ് ടീമുകളെ തോൽപ്പിച്ച ശേഷം ഗിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ കൊൽക്കത്തയോട് തോറ്റതോടെ സ്വന്തം ടീമിന്റെ മോശം ഫീൽഡിംഗിനെതിരെയാണ് ഗിൽ ഇൻസ്റ്റഗ്രാമിൽ രംഗത്തെത്തിയത്.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 29 റൺസിനാണ് ഗുജറാത്ത് കൊൽക്കത്തയോട് പരാജയപ്പെട്ടത്. മത്സരത്തിൽ ഗുജറാത്ത് ഫീൽഡർമാർ വരുത്തിയ അവിശ്വസനീയമായ പിഴവുകളാണ് തോൽവിക്ക് കാരണമായത്. ഫിൻ അലൻ, അംഗ്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ എന്നിവരുടേതുൾപ്പെടെ നാല് നിർണായക ക്യാച്ചുകളാണ് ഗുജറാത്ത് ഫീൽഡർമാർ അനായാസം കൈവിട്ടത്.

35 പന്തിൽ 93 റൺസടിച്ച് കൊൽക്കത്തയെ തകർത്ത ഫിൻ അലന്റെ ക്യാച്ചുകൾ ജേസൺ ഹോൾഡറും മുഹമ്മദ് സിറാജുമാണ് കൈവിട്ടത്.  ഈ ജീവവായDefault മുതലാക്കിയ കൊൽക്കത്ത ഗുജറാത്തിന് മുന്നിൽ 247 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

മറുപടി ബാറ്റിംഗിൽ 49 പന്തിൽ 85 റൺസ് അടിച്ചുകൂട്ടി നായകൻ ശുഭ്മാൻ ഗിൽ ഗുജറാത്തിനായി ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ടീമിനെ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. കളിക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ മത്സരത്തിലെ ചിത്രം പങ്കുവെച്ചുകൊണ്ട് ഗിൽ കുറിച്ച അടിക്കുറിപ്പാണ് (Caption) ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

> "അടുത്തത് നമ്മൾ പിടിക്കും" എന്നായിരുന്നു ടീമിന്റെ മോശം ഫീൽഡിംഗിനെ പരിഹസിച്ചുകൊണ്ട് ഗിൽ കുറിച്ചത്. ക്യാച്ചുകൾ കൈവിട്ട ഫീൽഡർമാർക്കുള്ള ക്യാപ്റ്റന്റെ ഈ പരോക്ഷമായ 'കുത്ത്' സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360013/shubman-gill-trolls-his-own-team-after-defeat-lets-catch-them-next-time)