---
title: "ഞാൻ തനിച്ചാ.. വീട്ടിലേക്ക് വരുമോ...?'; ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 24-കാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി പീഡിപ്പിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Two youths arrested for calling and raping a 24-year-old woman they met on Instagram pretending to be in love"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360008/two-youths-arrested-for-calling-and-raping-a-24-year-old-woman-they-met-on-instagram-pretending-to-be-in-love"
published_at: "2026-05-17T16:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09a332968e4_arrest.jpg"
keywords: []
---

# ഞാൻ തനിച്ചാ.. വീട്ടിലേക്ക് വരുമോ...?'; ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 24-കാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി പീഡിപ്പിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയത്തിലായ 24കാരിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈം​ഗികമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഒന്നാം പ്രതി പെരുങ്കടവിള പുലിക്കോട്ടുകോണം ഏറത്തുവിളാകം പുത്തൻ വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ , രണ്ടാംപ്രതി കൊല്ലയിൽ അമരവിള ആർസി സ്ട്രീറ്റിന് സമീപം സീനായ് ഭവനിൽ സജിൻ എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയത്തിലായ 24കാരിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈം​ഗികമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഒന്നാം പ്രതി പെരുങ്കടവിള പുലിക്കോട്ടുകോണം ഏറത്തുവിളാകം പുത്തൻ വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ , രണ്ടാംപ്രതി കൊല്ലയിൽ അമരവിള ആർസി സ്ട്രീറ്റിന് സമീപം സീനായ് ഭവനിൽ സജിൻ എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

അമരവിളയിലാണ് രണ്ടാംപ്രതിയായ സജിന്റെ വീട്. ഇക്കഴിഞ്ഞ ഏപ്രിൽ 11-ാം തീയതി സജിന്റെ ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി ലൈം​ഗികമായി ഉപയോ​ഗിക്കുകയായിരുന്നു. യുവതി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തായത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360008/two-youths-arrested-for-calling-and-raping-a-24-year-old-woman-they-met-on-instagram-pretending-to-be-in-love)