---
title: "പ്രണയാഭ്യർഥന നിരസിച്ചു; വിവാഹിതയായ യുവതിക്കും കുടുംബത്തിനും നേരെ ആസിഡ് ഒഴിച്ച് യുവാവ്"
english_title: "Man throws acid at married woman and her family after rejecting her love proposal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359997/man-throws-acid-at-married-woman-and-her-family-after-rejecting-her-love-proposal"
published_at: "2026-05-17T15:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0996a5a0f98_acid_attack.jpg"
keywords: []
---

# പ്രണയാഭ്യർഥന നിരസിച്ചു; വിവാഹിതയായ യുവതിക്കും കുടുംബത്തിനും നേരെ ആസിഡ് ഒഴിച്ച് യുവാവ്

> **Lead Summary:** **ബറേലി : ( **[www.truevisionnews.com]** )** ഉത്തർപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ വിവാഹിതയായ യുവതിക്കും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്.

## Article Content

**ബറേലി : ( **[www.truevisionnews.com]** )** ഉത്തർപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ വിവാഹിതയായ യുവതിക്കും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്.

ബറേലി ജില്ലയിലെ ഷെർ​ഗാഹ് പ്രദേശത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ യുവതിക്കും ഭർത്താവിനും രണ്ട് കുട്ടികൾക്കും പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി കുടുംബാം​ഗങ്ങൾ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുന്ന സമയം വീടിന്റെ മുകളിൽ അതിക്രമിച്ച് കയറിയ പ്രതി കൊതുകുവലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.

ഏകദേശം രാവിലെ ആറ് മണിയോടെയാണ് വിവരം ലഭിച്ചതെന്നും സ്ഥലത്തെത്തുമ്പോൾ കുടുംബാം​ഗങ്ങൾ പൊള്ളലേറ്റ അവസ്ഥയിലായിരുന്നുവെന്നും പൊലീല് പറഞ്ഞു. ഉമേഷ് കശ്യപ് എന്ന വ്യക്തിയാണ് കുടുംബത്തിന് നേരെ ആസിഡ് ഒഴിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹിതനായ ഇയാൾ വിവാഹിതയായ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നു. തുടർന്ന് വിവാഹാഭ്യർഥന നിരസിച്ചതിന്റെ ദേഷ്യത്തിൽ ഇയാൾ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359997/man-throws-acid-at-married-woman-and-her-family-after-rejecting-her-love-proposal)