---
title: "ഒടുവിൽ വ‍ഴങ്ങി കേരള കോൺ​ഗ്രസ്; പി ജെ ജോസഫ് വിഭാ​ഗത്തിന് ഒരു മന്ത്രി മാത്രം,  ചീഫ് വിപ്പ് കൂടി ലഭിക്കും"
english_title: "pj joseph group will have only one minister and chief whip"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359994/pj-joseph-group-will-have-only-one-minister-and-chief-whip"
published_at: "2026-05-17T15:37:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a099401c0b8d_kerala_congress.jpg"
keywords: []
---

# ഒടുവിൽ വ‍ഴങ്ങി കേരള കോൺ​ഗ്രസ്; പി ജെ ജോസഫ് വിഭാ​ഗത്തിന് ഒരു മന്ത്രി മാത്രം,  ചീഫ് വിപ്പ് കൂടി ലഭിക്കും

> **Lead Summary:** തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള ചർച്ച നടക്കുന്നതിനിടെ വ‍ഴങ്ങി കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം. മോൻസ് ജോസഫ് മന്ത്രിയാകും. കൃഷി വകുപ്പോ ജലസേചന വകുപ്പോ നൽകുമെന്നാണ് സൂചന. ഉഭയകക്ഷി ചർച്ചയിൽ ജോസഫ് വിഭാഗം വഴങ്ങി. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസിന് ലഭിക്കും. തോമസ് ഉണ്ണിയാടന് നൽകാനാണ് സാധ്യത. പാർട്ടിക്കുള്ളിൽ ചർച്ച നടത്തുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ​ഗ്രൂപ്പ് അയഞ്ഞത്.

## Article Content

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള ചർച്ച നടക്കുന്നതിനിടെ വ‍ഴങ്ങി കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം. മോൻസ് ജോസഫ് മന്ത്രിയാകും. കൃഷി വകുപ്പോ ജലസേചന വകുപ്പോ നൽകുമെന്നാണ് സൂചന. ഉഭയകക്ഷി ചർച്ചയിൽ ജോസഫ് വിഭാഗം വഴങ്ങി. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസിന് ലഭിക്കും. തോമസ് ഉണ്ണിയാടന് നൽകാനാണ് സാധ്യത. പാർട്ടിക്കുള്ളിൽ ചർച്ച നടത്തുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ​ഗ്രൂപ്പ് അയഞ്ഞത്.

മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ആശയക്കുഴപ്പം തീരുന്നില്ല. ഗവർണർക്ക് പട്ടിക സമർപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായി തുടരുകയാണ്. ഷാനിമോൾക്കായി വി ഡി സതീശനും ടി സിദ്ദീഖിനായി കെസി വേണുഗോപാലും അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന് എൻ ശക്തൻ ആവശ്യപ്പെടുന്നു. പട്ടിക വർഗ പ്രാതിനിധ്യം ഉയർത്തി ആണ് ഐസി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്.

**അഞ്ച് മന്ത്രിമാരെ തീരുമാനിച്ച് മുസ്ലീം ലീ​ഗ്‌‌**

സ്ലീം ലീ​ഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായി. വിമർശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂ‍ർ എന്നിവർ ലീഗ് മന്ത്രിമാരാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359994/pj-joseph-group-will-have-only-one-minister-and-chief-whip)