---
title: "രഹസ്യ വിവരത്തെ തുടർന്ന് പോലീസ് റെയ്ഡ്; മലപ്പുറത്ത് ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി കടത്തിയ മൂന്നുപേർ വലയിലായി"
english_title: "Police raid following tip-off; Three drug smugglers caught at tourist home in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359990/police-raid-following-tip-off-three-drug-smugglers-caught-at-tourist-home-in-malappuram"
published_at: "2026-05-17T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a098f77b71c8_DFGDGFH.jpg"
keywords: []
---

# രഹസ്യ വിവരത്തെ തുടർന്ന് പോലീസ് റെയ്ഡ്; മലപ്പുറത്ത് ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി കടത്തിയ മൂന്നുപേർ വലയിലായി

> **Lead Summary:** മലപ്പുറം:**[ **ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടത്തിയ പോലീസ് പരിശോധനയിൽ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗസംഘം കോട്ടക്കലിൽ പിടിയിലായി. ഊരകം പുത്തൻപീടിക സ്വദേശി ഉസ്മാൻ , മൊറയൂർ സ്വദേശി ഫിറോസ് , വേങ്ങര സ്വദേശി അഷറഫ് എന്നിവരെയാണ് കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

മലപ്പുറം:**[ **ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടത്തിയ പോലീസ് പരിശോധനയിൽ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗസംഘം കോട്ടക്കലിൽ പിടിയിലായി. ഊരകം പുത്തൻപീടിക സ്വദേശി ഉസ്മാൻ , മൊറയൂർ സ്വദേശി ഫിറോസ് , വേങ്ങര സ്വദേശി അഷറഫ് എന്നിവരെയാണ് കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ ലഹരിമരുന്ന് എന്ന് പോലീസ് പറഞ്ഞു. പിടിയിലായ അഷറഫിന്റെ പേരിൽ മുൻപും മൂന്ന് കേസുകൾ നിലവിലുണ്ട്. നാർക്കോട്ടിക് ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും കോട്ടക്കൽ പോലീസും സംയുക്തമായി കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ എക്സൈസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 2.2 കിലോഗ്രാം കഞ്ചാവുമായി വെട്ടം പരവണ്ണ സ്വദേശി അരയന്റെ പുരക്കൽ ഷഹലു (22) അറസ്റ്റിലായി. തിരൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359990/police-raid-following-tip-off-three-drug-smugglers-caught-at-tourist-home-in-malappuram)