---
title: "'കാസർഗോഡിന് മന്ത്രിയെ വേണം; പരിഗണിച്ചില്ലെങ്കിൽ വോട്ടർമാർ അവഹേളനമായി കരുതും' -രാജ്‌മോഹൻ ഉണ്ണിത്താൻ"
english_title: "kasaragod district needs a minister rajmohan unnithan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359974/kasaragod-district-needs-a-minister-rajmohan-unnithan"
published_at: "2026-05-17T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a097973b3c15_rajmohan_unnithan.jpg"
keywords: []
---

# 'കാസർഗോഡിന് മന്ത്രിയെ വേണം; പരിഗണിച്ചില്ലെങ്കിൽ വോട്ടർമാർ അവഹേളനമായി കരുതും' -രാജ്‌മോഹൻ ഉണ്ണിത്താൻ

> **Lead Summary:** കോഴിഗോഡ്: കാസർഗോഡ് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽഡിഎഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണമെന്നും അല്ലെങ്കിൽ അത് വോട്ടർമാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

## Article Content

കോഴിഗോഡ്: കാസർഗോഡ് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽഡിഎഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണമെന്നും അല്ലെങ്കിൽ അത് വോട്ടർമാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹീൻ ഹാജി (മുസ്‌ലിം ലീഗ്) സന്ദീപ് വാര്യർ, കെ.നീലകണ്ഠൻ (കോൺഗ്രസ്) എന്നിവരാണ് കാസർകോട് ജില്ലയിൽ നിന്നുള്ള യുഡിഎഫ് എംഎൽഎമാർ. എ.കെ.എം അഷ്‌റഫിനെ പരിഗണിക്കുന്നത് സംബന്ധിച്ച് ലീഗിൽ ചർച്ച നടക്കുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി മണ്ഡലത്തിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. ജില്ലയ്ക്കുള്ള പ്രാതിനിധ്യമായി അഷ്‌റഫിനെ വേണമെന്നാണ് ആവശ്യം. ഭരണത്തില്‍ പങ്കാളികളില്ലാത്തതിനാലാണ് എല്ലാ അവഗണനകള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എ കെ എമ്മിനെ മന്ത്രിയാക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359974/kasaragod-district-needs-a-minister-rajmohan-unnithan)