---
title: "സോനയുടെ മരണത്തിൽ ദുരൂഹത....? അപകട കാരണം ഷോർട് സർക്യൂട്ടല്ലെന്ന് എംവിഡി; തീ പടർന്നത് പിന്നിൽ നിന്ന്, കാരണം കണ്ടെത്താൻ പരിശോധന തുടരും"
english_title: "Information indicates that the cause of the accident in the incident where a pregnant woman died after her car caught fire in Perambrawas not a short circuit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359953/information-indicates-that-the-cause-of-the-accident-in-the-incident-where-a-pregnant-woman-died-after-her-car-caught-fire-in-perambrawas-not-a-short-circuit"
published_at: "2026-05-17T11:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a095d7c1cd29_sona_death.jpg"
keywords: ["Latest News", "Perambra Car Fire", "Sona Death", "Kozhikode"]
---

# സോനയുടെ മരണത്തിൽ ദുരൂഹത....? അപകട കാരണം ഷോർട് സർക്യൂട്ടല്ലെന്ന് എംവിഡി; തീ പടർന്നത് പിന്നിൽ നിന്ന്, കാരണം കണ്ടെത്താൻ പരിശോധന തുടരും

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടകാരണം ഷോർട് സർക്യൂട്ടല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ വ്യക്തമാക്കി. വയറുകൾക്കും പെട്രോൾ ടാങ്കിനും കേടുപാടുകൾ ഇല്ല. പിന്നെ എങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷിക്കുന്നത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടകാരണം ഷോർട് സർക്യൂട്ടല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ വ്യക്തമാക്കി. വയറുകൾക്കും പെട്രോൾ ടാങ്കിനും കേടുപാടുകൾ ഇല്ല. പിന്നെ എങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷിക്കുന്നത്.

അപകടകാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ചതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സാധാരണ കാറിൻ്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടാവാറുള്ളത്. പിന്നെ എങ്ങനെയാണ് കാറിൻ്റെ പിൻഭാഗത്ത് അപകടം ഉണ്ടായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

മേപ്പയ്യൂർ ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ. എൻ.എം. റസാഖ്, എ.എസ്.ഐ. ടി.കെ. അനൂപ് എന്നിവരും പരിശോധനയ്ക്കു നേതൃത്വംനൽകി. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. എം.എം.വി.ഐ.മാരായ കെ.വി. നിജു, ജി. അരുൺ, എ.ആർ. ജിഷ്ണു, കെ.സി. അനുലേഖ് എന്നിവർ നേതൃത്വംനൽകി.

ഗർഭിണിയായ സോന കാറിൻ്റെ പിൻഭാഗത്തെ സീറ്റിലാണ് ഉണ്ടായിരുന്നത്. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ ആദ്യം പൊള്ളലേറ്റത് സോനയ്ക്കാണ്. ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ഭർത്താവ് റിജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 9.15 ഓടെ ആശുപത്രിയിൽ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.

ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡിൽ വച്ചാണ് അപകടമുണ്ടായത്. പിൻ സീറ്റിൽ കിടക്കുകയായിരുന്നു സോന. പിൻ സീറ്റിൻ്റെ ഭാഗത്തുനിന്നാണ് തീ പൊട്ടിത്തറിയോടെ മുന്നിലേക്ക് പടർന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിൻ്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല.

അതേസമയം സോനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ഭർതൃ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് യുവതിയുടെ അമ്മാവനും അടുത്ത ബന്ധുക്കളും ആരോപിക്കുന്നു. മുൻ സീറ്റിൽ സ്ഥലമുണ്ടായിരുന്നിട്ടും എന്തിനാണ് പുറകിലെ സീറ്റിൽ ഇരുന്നത് എന്നാണ് കുടുംബം ഉന്നയിക്കുന്ന ചോദ്യം. പിൻ സീറ്റിൽ സീറ്റ് ബെൽറ്റിട്ട് കിടന്ന നിലയിലാണ് സോനയെ കണ്ടെത്തിയത് എന്നും പറയുന്നു.

കാർ കത്തുന്ന സമയത്ത് പുറകിൽ നിന്ന് യാതൊരു ശബ്ദവും ഉണ്ടായിരുന്നില്ല, സ്വാഭാവികമായ തീപിടുത്തം ആണെങ്കിൽ മുന്നിൽ നിന്നുമാണ് തീ പിടിക്കേണ്ടതെങ്കിലും പുറക് വശത്ത് നിന്നാണ് തീ കത്തി തുടങ്ങിയത് എന്നും കുടുംബം ആരോപിക്കുന്നു. മാത്രമല്ല വലിയൊരു സ്ഫോടന ശബ്ദം കേട്ടു എന്നും കുടുംബം പറയുന്നു. നാട്ടുകാരും അത് ആവർത്തിക്കുന്നുണ്ട്.

ഇരുവരുടേതും പ്രണയവിവാഹമായിരുന്നു ഇതേ തുടർന്ന് ർത്താവിന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കുടുംബം. അപകട ദിവസം റിജിൻ ലാൽ സോനയെ കൂട്ടാൻ വീട്ടിൽ വന്നത് മദ്യലഹരിയിലായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഡിവൈഎസ്പി അടങ്ങുന്ന സംഘത്തിൽ നിന്ന് സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവിശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359953/information-indicates-that-the-cause-of-the-accident-in-the-incident-where-a-pregnant-woman-died-after-her-car-caught-fire-in-perambrawas-not-a-short-circuit)